ഈ വര്‍ഷത്തെ പുതിയ ഹജ്ജ് നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ

ഈ വര്‍ഷം ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സൗദി അറേബ്യ പുതിയ നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചു. ജൂലൈ ആദ്യവാരത്തോടെയാണ് ഹജ്ജ് സീസണ്‍ ആരംഭിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുമായി, ഈ വര്‍ഷം ഒരു ദശലക്ഷം തീര്‍ഥാടകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹജ്ജ് മന്ത്രാലയം.
'വ്യാജ ട്രാവല്‍ ഏജന്‍സികളെ' ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍, പല പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ഹജ്ജ് കര്‍മ്മങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിസ ലഭിക്കുന്നതിന് നേരിട്ട് രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കുന്ന ഒരു ഇലക്ട്രോണിക് പോര്‍ട്ടലിന് സൗദി അധികൃതര്‍ രൂപം നല്കിയിട്ടുണ്ട്. 
കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ഇതാദ്യമായിട്ടാണ് രാജ്യത്തിന് പുറത്ത് നിന്നുള്ള വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ എത്തുന്നത്. ഇതനോടനുബന്ധിച്ച് ചില പ്രത്യേക കരുതല്‍ നടപടികളും അധികൃതര്‍ കൈകൊണ്ടിട്ടുണ്ട്. 
സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്‌സിനുകളെടുത്ത, 65 വയസ്സിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഈ വര്‍ഷം തീര്‍ത്ഥാടനം അനുവദിക്കുന്നത്. രാജ്യത്തിന് പുറത്ത് നിന്നുള്ള തീര്‍ത്ഥാടകര്‍ പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് ടെസ്റ്റിന്റെ നെഗറ്റീവ് റിപ്പോര്‍ട്ടും സമര്‍പ്പിക്കേണ്ടതുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter