പാവപ്പെട്ട മുസ്‌ലിം കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി തെലുങ്കാനയില്‍ 'ശാദി മുബാറക്' പദ്ധതി

മകളുടെ വിവാവച്ചെലവ് വഹിക്കാന്‍ കഴിയാത്ത തെലുങ്കാനയിലെ എല്ലാ മുസ്‌ലിം കുടുംബങ്ങള്‍ക്കും ശാദി മുബാറക് പദ്ധതി അനുഗ്രഹമായി മാറുന്നു. 
18 വയസ്സിന് മുകളിലുള്ള അവിവാഹിതരായ പെണ്‍കുട്ടികള്‍ക്ക് ഒറ്റത്തവണ ധനസഹായമായി 1,00,116 രൂപ നല്‍കുന്നതിനായാണ് തെലുങ്കാന സര്‍ക്കാര്‍ ശാദി മുബാറക് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
ഈ സംരംഭം ശൈശവ വിവാഹങ്ങള്‍ തടയുക മാത്രമല്ല, വിവാഹവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യത ഒഴിവാക്കുകയും ചെയ്യുന്നുണ്ട്. 
പദ്ധതിയുടെ ആനൂകൂല്യം ലഭിച്ച ഗൗസിയ ബീഗം മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ: 
മൂന്ന് വര്‍ഷം മുമ്പ് നടന്ന എന്റെ ആദ്യ മകളുടെ വിവാഹത്തിന് ശേഷം എന്റെ കുടുംബം സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു,  ഇതെക്കുറിച്ച് അറിയാവുന്ന ഒരാള്‍ എനിക്ക് ഈ പദ്ധതിയെ കുറിച്ച് പറഞ്ഞു തന്നു. അതിന് ശേഷം ഞാന്‍ എന്റെ രണ്ടാമത്തെ മകളുടെ കല്യാണം നിശ്ചയിച്ചു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നേരത്തെയുണ്ടായിരുന്ന 75,000 രൂപയില്‍ നിന്ന് 1,00,116 രൂപയായി വര്‍ധിപ്പിച്ചതായി അറിഞ്ഞു. ഇത് എന്റെ കടങ്ങളില്‍ നിന്ന് എന്നെ മോചിതയാക്കാന്‍ കാരണമായി, എന്റെ മൂന്നാമത്തെ മകളുടെ വിവാഹത്തെ കുറിച്ച് എനിക്ക് ഇനി വിഷമിക്കേണ്ടതില്ല,

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter