തീവ്രവാദത്തെ നേരിടാന്‍ ചര്‍ച്ചകളുമായി ഒ.ഐ.സിയും ഐക്യരാഷ്ട്ര സഭയും.

തീവ്രവാദത്തെയും ഭീകരവാദത്തെയും നീക്കം ചെയ്യാന്‍ പുതിയ ചര്‍ച്ചകളുമായി ഐക്യരാഷ്ട്ര സഭയും ഒ.ഐ.സി (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോര്‍പറേഷന്‍)യും.
ഒ.ഐ.സി രാഷ്ട്രീയ കാര്യ ഡയറക്ടര്‍ ജനറല്‍ താരീഖ് അലി ബകീതും യു.എന്‍ അണ്ടര്‍സെക്രട്ടറി ജനറല്‍ വ്‌ലാഡ്മിര്‍ ഇവാനോവിച്ച് വോര്‍ണകോവുമാണ് സമകാലിക സാഹചര്യങ്ങളിലെ തീവ്രവാദത്തെ നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തിയത്.
തീവ്രവാദത്തെയും ഭീകരവാദത്തെയും നേരിടാന്‍ ഇരുസംഘടനകളുടെയും സഹകരണം ആവശ്യമാണെന്നും  ഒ.ഐ.സിയുടെ സഹകരണം തുടരുമെന്നും താരീഖ് അലി ചര്‍ച്ചയില്‍ വിശദീകരിച്ചു.
നിലവില്‍ തീവ്രവാദത്തെ നീക്കം ചെയ്യാന്‍ ഒ.ഐ.സി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ വ്‌ലാഡ്മിര്‍ പ്രശംസിച്ചു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter