ശൈഖ്  റമളാൻ  ദീബ്  അങ്ങീ  റമളാനിലും  ഞങ്ങളെ  അത്ഭുതപ്പെടുത്തുന്നു
പ്രായം 102 കടന്ന ജീവിച്ചിരിക്കുന്ന പ്രഗൽഭനായ സിറിയൻ സുന്നി പണ്ഡിതനും സൂഫിവര്യനുമാണ് ശൈഖ് റമളാൻ ബ്നു സുബഹി ബ്നു അലി ദീബ്. 
ദീനീ സേവന രംഗത്ത് വിശിഷ്യാ വൈജ്ഞാനിക മേഖലയിൽ ഊർജ്ജ്വസ്വലതയോടെ പ്രവർത്തിക്കാൻ പ്രായാധിക്യം അങ്ങേക്ക് തടസ്സമാകുന്നില്ല. അങ്ങയെ പോലുള്ളവർ പ്രബോധകർക്ക് വലിയൊരു മാതൃകയും വെളിച്ചവുമാണ്.മലെ അമാറ ഹയ്യിൽ 1920 ലാണ് ജനനം. ദാരിദ്ര്യം പേറിയ ഒരു കുടുംബത്തിലാണ് ജനിച്ച് വളർന്നത്. ജീവിത പ്രാരാബ്ധങ്ങൾ അദ്ദേഹത്തെ ആദ്യ കാലത്ത് അറിവിന്റെ വഴിയിൽ വലിയ തോതിൽ ആഘാതം സൃഷ്ടിച്ചിരുന്നു. ഒരു നേരത്തെ അന്നത്തിന് വേണ്ടി ചെറുപ്രായത്തിൽ തന്നെ കൂലിവേലകൾ ചെയ്യേണ്ടി വന്നു. തന്റെ ഏഴാം വയസ്സിലാ ണ് അദ്ദേഹം ശൈഖ് അഹ്മദ് കരിവിന്റെ അടുക്കൽ എത്തുന്ന ത്.
മഹാനവറുകളിൽ നിന്നാണ് ആദ്യക്ഷരം ചൊല്ലി പഠിച്ചതും ഖുർആൻ പാരായണ ത്തിലും മതവിജ്ഞാനീയങ്ങളിലും പരിജ്ഞാനം നേടിയതും.ശാമിലെ മറ്റു പ്രമുഖ പണ്ഡിതരിൽ നിന്നും വിദ്യനേടി.അറിവിനോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹത്തെ തന്റെ 66-ാം വയസ്സിൽ ഡമസ്കസ് യൂണിവേഴ്സിറ്റിയിൽ ഉപരി 1986ൽ ഇസ്ലാമിക് സ്റ്റഡീസ്, അറബിക് ലാംഗ്വേജ് എന്നിവയിൽ ബി.എ കരസ്ഥമാക്കുന്നതിന് പ്രാപ്തമാക്കി. അതിന് ശേഷം അവിടെ നിന്ന് തന്നെ ഇസ്ലാമിക് സ്റ്റഡീസിൽ പി.എച്ച്.ഡിയും (ഡോക്ടറേറ്റ് നേടി.
പഠന കാലം തൊട്ടേ പ്രബോധന രംഗത്ത് സജീവമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം കനപ്പെട്ട ഗ്രന്ഥങ്ങളുടെ കർത്താവാണ്.
ഖുർആൻ,ഹദീസ്,ഫിഖ്ഹ്, തസവ്വുഫ് തുടങ്ങിയ വിവിധ വൈജ്ഞാനിക മേഖലകളിലായി നിരവധി ഗ്രന്ഥങ്ങൾ വൈജ്ഞാനിക ലോകത്തിന് സംഭാവന ചെയ്തിട്ടുണ്ട്. പല രചനകളിലും അദ്ദേഹത്തിന്റെ ഭാര്യ യുടെ സ്വാധീനവും എഴുത്തുകളും ഉണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്. 

Also Read:ശൈഖ് ഡോ. അലി ജുമുഅ: സമകാലിക ഈജിപ്തിന്റെ പാണ്ഡിത്യ ശോഭ 

രിസാലതുൽ ഇർഫാൻ ഫീ തജ് വീദിൽ ഖുർആൻ (ഖുർആൻ പാരായണ ശാസ്ത്രം), രിസാലതുൽ വാളിഹ ഫീ അഹ്കാമിൽ ഉള്ഹിയ്യ, അസ്സവിഹതുൽ ഇൻസാനിയ്യ ഫീ ളില്ലിത ബീഅതി റബ്ബാനിയ്യ, അൽഫു ഹദീസിൻ മിൻ കലാമി ഖൈരിൽ ബരിയ്യ,
അൽ ഫിഖ്ഹുശ്ശയിഖ് ബിഅ്സാഇഹി അർബഅ(ഇസ്ലാമിക അടിസ്ഥാന ആരാധന മുറ കൾ: ശുദ്ധീകരണം, നിസ്കാരം, നോമ്പ്, സകാത്, ഹജ്ജ്, ഉംറ എന്നിവയെ സംബന്ധിച്ച്),
തഫക്കുറുക ഫീക യകഫീക,
അൽ ഹയാതു നൂറാനിയ്യ ഫിൽ ഉതി സൗജിയ്യ(ദാമ്പത്യ ജീവിത- ഗൈഡൻസ്),
അദ്ദുററുൽ ബഹിയ്യ ഫീ അഫ്ആലിരിൽ ബരിയ്യ ,മുഹാളറാതുൻ ഫിത്വിലാഖ് എന്നിവയാണ് പ്രധാന കൃതികൾ.
അബുന്നൂർ യൂണിവേഴ്സിറ്റി അടക്കം നിരവധി സ്ഥാപനങ്ങളിൽ വൈജ്ഞാനിക സദസ്സുകൾക്ക് നേതൃത്വം നൽകി വരുന്ന അദ്ദേഹത്തിന് ശാമിലും യൂറോപ്പിലും ഫ്രാൻസിലുമെല്ലാമായി എണ്ണമറ്റ ശിഷ്യ കണങ്ങളുണ്ട്. അറബ് രാജ്യങ്ങളിലും ഫ്രാൻസിലും അമേരിക്കയിലും നടന്ന നിരവധി അന്താരാഷ്ട്ര സെമിനാറുകളിലും പണ്ഡിത സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. തനിക്ക് നൂറ് വയസ്സ് പ്രായം പിന്നിട്ടിട്ടും കിതാബുകൾ മനനം ചെയ്യുന്നതിലും വിവിധ വിഷയങ്ങളിൽ ക്ലാസ് എടുക്കുന്നതിലും ഊർജ്ജസ്വലതയോടെയായിരിക്കും. ഒന്ന് കഴിഞ്ഞാൽ ഉടനടി മറ്റൊന്ന് എന്ന നിലയിൽ ഒരിക്കലും വെറുതെയിരിക്കാത്ത ആരെയും അമ്പരപ്പിക്കുന്ന ജീവിതം. അഞ്ച് മണിക്കൂർ മാത്രമാണത്രെ ഉറക്കം. ആവേശത്തോടെയുള്ള അദ്ദേഹത്തിന്റെ വൈജ്ഞാനിക ക്ലാസുകളും പ്രഭാഷണങ്ങളും സിറിയൻ ജനതയിൽ ഏറെ സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്നു. അല്ലാഹു കൂടുതൽ കാലം ഉമ്മത്തിന് സേവനം ചെയ്യാൻ കരുത്ത് നൽകട്ടെ ആമീൻ.
ചിത്രം: ഈ റമളാനിലെ തറാവീഹ് നിസ്കാരത്തിന് ശൈഖവറുകൾ നേതൃത്വം നൽകുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter