ഗാസയിലെ 80% കുട്ടികളും വിഷാദരോഗത്തിന് ഇരയാകുന്നതായി പഠനം

ഗാസയിലെ അഞ്ചിൽ നാലു കുട്ടികളും ദുഃഖം, ഭയം എന്നിവ അനുഭവിക്കുന്നതായി, സേവ് ദി ചിൽഡ്രൻ പുറത്ത് വിട്ട ഒരു പഠനറിപ്പോർട്ട്. "ട്രാപ്പ്ഡ്" എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ, ഗാസ മുനമ്പിലെ 488 കുട്ടികളുമായും 168 മാതാപിതാക്കളുമായും കുട്ടികളെ പരിചരിക്കുന്നവരുമായും അഭിമുഖം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

2007 ജൂണിലാണ് ഗാസയിൽ ഉപരോധം ആരംഭിച്ചത്. ഇത് ഗാസ പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുകയും പ്രദേശവാസികളുടെ യാത്രകളെയും സുഗമ സഞ്ചാരത്തെയും നിയന്ത്രിക്കുകയും ചെയ്തു. ഗാസയിലെ രണ്ട് ദശലക്ഷം ജനങ്ങളിൽ 47 ശതമാനം വരുന്ന കുട്ടികളെ ഇത് നന്നായി ബാധിച്ചിട്ടുണ്ട്. 

ഗാസയിലെ പകുതിയിലധികം കുട്ടികളും ആത്മഹത്യയെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചവരാണെന്ന് കൂടി റിപ്പോർട്ട് പറയുന്നു. നിലവിലുള്ള അധിനിവേശം അവസാനിപ്പിക്കുന്നതിനൊപ്പം ഗാസ മുനമ്പിലെ ഉപരോധം പിൻവലിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സേവ് ദി ചിൽഡ്രൻ ഇസ്രായേൽ സർക്കാരിനോട് ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter