തന്തൂരിയടുപ്പിൽ ഇറങ്ങിയിരുന്ന സ്വൂഫി
അഹ്മദ് ബ്ൻ അബിൽ ഹിവാരി (റ) എന്നവർ അബൂ സുലൈമാനുമായി ഒരു കരാറിലെത്തിയിരുന്നു. അബൂ സുലൈമാൻ കൽപിക്കുന്നതിനൊന്നും എതിര് നിൽക്കില്ലെന്നായിരുന്നു ആ കരാറ്.
ഒരു ദിവസം അഹ്മദ് അബൂ സുലൈമാന്‍റെയടുത്ത് പറഞ്ഞു: “തന്തൂരിയടുപ്പ് നന്നായി ചൂടു പിടിച്ചിട്ടുണ്ട്. അതിൽ എന്ത് ചെയ്യണം.?” അബൂ സുലൈമാൻ മറ്റെന്തോ ചിന്തയിലായിരുന്നു. മറുപടി ഒന്നും പറഞ്ഞില്ല. അഹ്മദ് രണ്ടാമതും മൂന്നാമതും ഇത് ആവർത്തിച്ചു ചോദിച്ചു. അബൂ സുലൈമാൻ ഒരു ദേഷ്യത്തിൽ പറഞ്ഞു: “പോയി, അതിൽ ഇറങ്ങിയിരിക്ക്.”
Also Read:“ആഗ്രഹിക്കലും അസ്വീദയും”
അബൂ സുലൈമാൻ പല തിരക്കുകളിലായിരുന്നു. അഹ്മദിന്‍റെ കാര്യം ശ്രദ്ധയിലുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞാണ് അഹ്മദിനെ ഓർത്തത്. അഹ്മദ് അബൂ സുലൈമാൻ പറഞ്ഞ ഒന്നിനും എതിര് നിൽക്കില്ലെന്ന് കരാർ ചെയ്തതാണല്ലോ. ഉടനെ അബൂ സുലൈമാൻ കുടെയുള്ളവരോടു പറഞ്ഞു: “പോയി അഹ്മദിനെ നോക്കൂ. അവൻ തന്തൂരിയടുപ്പിൽ ഇരിക്കുന്നുണ്ടാകും. എന്‍റെ ഒരു കൽപനയും നിരസക്കുകയില്ലെന്ന് അവൻ വാക്ക് തന്നതാണ്.”
അവർ ചെന്നു നോക്കുമ്പോൾ അദ്ദേഹം തന്തുരിയടുപ്പിൽ ഇറങ്ങിയിരിക്കുന്നുണ്ടായിരുന്നു. അടുപ്പാണെങ്കിലോ നന്നായി കത്തിച്ച് ചൂട് പിടിപ്പിച്ചിട്ടുമുണ്ട്. പക്ഷേ, അഹ്മദിന്‍റെ ഒരു രോമം പോലും കരിഞ്ഞിരുന്നില്ലത്രെ.
രിസാല 237