മംലൂക് യുഗം : വൈജ്ഞാനിക മുന്നേറ്റങ്ങളുടെ സുവർണ്ണകാലം

ഈജിപ്ത് ഭരിച്ചിരുന്ന അയ്യൂബി കൾക്കിടയിൽ  ഭൂപ്രദേശങ്ങൾ അധീനപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടു നിരവധി ആഭ്യന്തര സംഘട്ടനങ്ങൾ ഉടലെടുത്തു.പ്രത്യേകിച്ചും ഈജിപ്തിലും ശാമിയും. സൈന്യത്തിൽ ആൾബലം കൂട്ടുക എന്ന ലക്ഷ്യത്തോടെ  ഓരോ ഭരണാധികാരികളും അടിമകളെ വാങ്ങുന്നതിലേക്ക് ശ്രദ്ധതിരിച്ചു. മംലൂക്കുകൾ   എന്നാണ് ആ അടിമകൾ പിന്നീട് ചരിത്രത്തിൽ അറിയപ്പെട്ടത്.   വെളുത്ത അടിമകൾ (white slaves )എന്നും അവർ അറിയപ്പെട്ടു.അയ്യൂബീ ഭരണാധികാരിയായിരുന്ന സ്വാലിഹ് നജ്മുദ്ദീൻ  നിരവധി തുർക്കി അടിമകളെ വാങ്ങി സൈന്യത്തിൽ ചേർക്കുകയും സൈന്യം മുഴുവനുംമംലൂക്കുകളാവുകയും ചെയ്തതു മുതൽക്കാണ് അവർ ഈജിപ്തിലെ ഒരു സ്വാധീന ശക്തിയായി വളരുന്നത്. പിന്നീട് രാഷ്ട്രീയ രംഗങ്ങളിൽ അവർ ഉന്നതമായ പദവികൾ അലങ്കരിക്കാൻ തുടങ്ങുകയും ഭരണാധിപന്മാരായി വരികയും ചെയ്തു.

മംലൂക്കുകൾ

മംലൂക്കുകൾ രണ്ട് വിഭാഗമാണ്.ഒന്ന് 'ബഹ്‌രിയ്യ മാലൂക്കുകൾ' മറ്റൊന്ന് 'ബുർജിയ്യ മംലൂകുകൾ' 
 സുൽത്വാൻ സ്വാലിഹ് നജ്മുദ്ദീൻ നൈൽ നദിയിലെ റൗദ ദ്വീപിൽ (Rodah Island) അവർക്ക് അധിവസിക്കാനുള്ള ഒരു കേന്ദ്രം പണിതു കൊടുത്തു. അവിടെ അവർ സൈനിക മുറകൾ അഭ്യസിച്ചു. അക്കാരണം കൊണ്ടു തന്നെ ജല തടാകം എന്നർത്ഥം കുറിക്കുന്ന'ബഹ്‌ർ'  എന്ന പദത്തിലേക്ക് ചേർത്തിയാണ് അവർക്ക് ബഹ്‌രിയ്യ എന്ന് നാമകരണം ചെയ്യപ്പെട്ടത്.ഹിജ്റ 647-ൽ ഫ്രഞ്ച് സേനയോട് യുദ്ധത്തിൽ ഏർപ്പെടുകയും ഫ്രഞ്ച് ഭരണാധികാരിയായിരുന്നു ലൂയിസ് ഒമ്പതാമനെ ബന്ധനസ്ഥനാക്കി കയും ചെയ്തു.ഫ്രഞ്ചുകാർ ക്കെതിരെ നേടിയ തിളക്കമാർന്ന വിജയം രാജ്യത്തിനകത്ത് അവർക്ക് വലിയ പേരും പെരുമയും നേടിക്കൊടുക്കാൻ ഇടയാക്കി.പിന്നീട് കുറച്ചുകാലത്തിനുശേഷം രാജ്യത്തിൻറെ സമ്പൂർണമായ അധികാരം മംലൂക്കി കളിൽ വന്നുചേർന്നു.

ഹി.648  മുതൽ 784  (എ.ഡി.1250-1381)വരെയുള്ള കാലഘട്ടത്തിൽ അവർ രാജ്യത്തിൻ ന്റെ ഭരണം കയ്യാളി . അതായത് ഏതാണ്ട് നൂറ്റിമുപ്പതോളം വർഷങ്ങൾ. ഈ സുദീർഘമായ വർഷങ്ങൾക്കിടയിൽ നിരവധി യുദ്ധ വിജയങ്ങൾക്ക് രാജ്യം സാക്ഷിയായി. താർത്താരികളുടെ വെല്ലുവിളിയെ ചെറുത്തു തോൽപിക്കാനും തുടർന്ന് ശാം പ്രദേശങ്ങളിൽ അവരുടെ ശത്രുത പൂർണമായും തുടച്ചു നീക്കാനും സാധ്യമായതാണ്  അവയിൽ പ്രധാനപ്പെട്ടത്. മൊറോക്കോ വരെയുള്ള ഭൂപ്രദേശങ്ങൾ വരെ അവരുടെ അധികാര പരിധി വികസിച്ചു.

ബഹ്രിയ്യ മംലൂക്കുകളുടെ അവസാന ഭരണാധികാരി സുൽത്താൻ അമീർ ഹാജി ആയിരുന്നു. ഹിജ്റ 783 (എഡി. 1381 ) ലാണ് അദ്ദേഹം ഭരണാധികാരിയായി അവരോധിതനായത്.ഭരണസാരഥ്യം ഏറ്റെടുക്കുമ്പോൾ കേവലം 15 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിൻ ന്റെപ്രായം. അതുകൊണ്ടുതന്നെ രാജ്യം രാജ്യഭരണം പണം കൈകാര്യം ചെയ്തിരുന്നത്  സിർക്കേഷ്യൻ വംശജനായ സുൽത്താൻ സൈഫുദ്ദീൻ ബർഖൂഖ് ആയിരുന്നു. താമസിയാതെ ഒരു വർഷവും ആറുമാസവും കഴിഞ്ഞപ്പോൾ സുൽത്താൻ അമീർ ഹാജിയെ സ്ഥാനഭ്രഷ്ടനാക്കുയും സ്വയം ഭരണാധിപനായി പ്രഖ്യാപിക്കുകയും 'ളാഹിർ ' എന്ന സ്ഥാനപ്പേര്  സ്വീകരിക്കുകയും ചെയ്തു. അന്നുമുതൽ  ' ബുർജിയ്യ മംലൂക്ക്' യുഗം തുടങ്ങി. സിർ ക്കേഷ്യൻ മംലൂക്കുകൾ എന്നും അവർ ചരിത്രത്തിൽ അറിയപ്പെടുന്നുണ്ട്.

കൊയ്റോയിലെ സ്വലാഹുദ്ധീൻ കോട്ട (citadel of Saladin ) ആയിരുന്നു അവരുടെ ആസ്ഥാനം .എഴുനൂറോളം വർഷം ഗവൺമെൻറ് ആസ്ഥാനമായിരുന്നു ഈ കോട്ട.ഈ കോട്ടയിലേക്ക് ചേർത്തി ആണ് അവരെ ബുർജിയ്യ എന്ന് വിളിക്കുന്നത്. ബുർജി എന്ന പദത്തിൻറെ അർത്ഥം കോട്ട,ഗോപുരം എന്നൊക്കെയാണ്.
 കാസ്പിയൻ കടലിന്റെയും ബ്ലാക്ക് സീ യുടെയും ഇടയിലായി നിലനിൽക്കുന്ന ജോർജിയഎന്ന രാജ്യത്തിനകത്തെ ആളുകളെയാണ് സിർക്കേഷ്യൻ ജനത(circassion) എന്ന പേരിൽ അറിയപ്പെടുന്നത്. ആ ജനവിഭാഗത്തിൽ പെട്ട നിരവധിപേരെ ബഹ്രി സുൽത്യാ നായിരുന്ന മൻസൂർ ഖലാവൂൻ വാങ്ങുകയും ഈ കോട്ടക്കകത്ത് അധിവസിപ്പിക്കുകയും ചെയ്തു. അവരാണ് പിന്നീട് ഈ ജിപ്തിലെ ഭരണം കയ്യാളിയത്.അതുകൊണ്ടാണ് സിർക്കേഷ്യൻ മംലൂക്കുകൾ എന്നും ബുരജിയ്യ  മംലൂക്കുകളെ വിളിക്കുന്നത്.

സുൽത്താൻ ബർഖൂഖ് ഭരണാധിപനായി അവരോധിതനായതു മുതൽ ബുർജീ യുഗം തുടങ്ങുന്നു. അധികാര കൈമാറ്റങ്ങളെചൊല്ലി അവർക്കിടയിൽ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമായിരുന്നെങ്കിലും അവ
 രാജ്യത്തിൻറെ ഭദ്രയെയും കെട്ടുറപ്പിനെയും പ്രതികൂലമായി ബാധിച്ചില്ല.ഒരു ബാഹ്യശക്തിക്കും അവരുടെ രാജ്യത്തിനകത്തു കയറിപ്പറ്റാൻ കഴിഞ്ഞില്ല.പടിഞ്ഞാറെ ഏഷ്യയിലെ എല്ലാ രാജ്യങ്ങളും തിമൂർ ചക്രവർത്തിയുടെ ആക്രമണത്തിന് വിധേയരായ സമയമായിരുന്നു അത്. അന്ന് രാജ്യത്തിൻറെ കെട്ടുറപ്പ് ഒന്നുകൊണ്ട് മാത്രം മംലൂക് ഭരണകൂടത്തിന് തിമൂറിന്റെ സൈന്യത്തിനു മുമ്പിൽ പാറപോലെ ഉറച്ചു നിൽക്കാൻ സാധ്യമായി.134 വർഷം ബുർജിയ ഭരണകൂടം നിലനിന്നു. ഹി. 784 മുതൽ 923  (എഡി.1382-1517 )വരെയാണ് അവരുടെ ഭരണ കാലയളവ്. ആകെ 23 സുൽത്വാൻമാർ വ്യത്യസ്ത കാലങ്ങളിൽ അവരിൽ നിന്നും ഉണ്ടായി.രാജ്യത്തെ ഒന്നാകെ ശത്രുവിൽ നിന്നും സംരക്ഷിച്ചു നിർത്തുന്നത് പോലെ തന്നെ ഇസ്ലാം മതത്തെയും അതിൻറെ ശരീഅത്തിനെയും അവർ സംരക്ഷിച്ചു നിർത്തി. പണ്ഡിതന്മാരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തു. മസ്ജിദുകളുടെയും പാഠശാലകളുടെയും യുദ്ധ കോട്ടകളുടെയും നിർമ്മാണ പ്രവർത്തനങ്ങളിൽ അവർ ഉത്സാഹം കാണിച്ചു. അവരുടെ ആധിപത്യം അവസാനിച്ചപ്പോൾ ഈജിപ്ത് ഓട്ടോമൻ ഭരണകൂടത്തിനു കീഴിലായി.

വൈജ്ഞാനിക രംഗം

മംലൂകി കാലഘട്ടത്തിൽ ഈജിപ്തിലും ശാമിലുമായി വിസ്മയകരമായ രീതിയിൽ
മുസ്ലികൾ വൈജ്ഞാനിക മുന്നേറ്റം കാഴ്ച വെച്ചു.വിവിധങ്ങളായ വിജ്ഞാനശാഖകളിൽ പ്രതിഭാശാലികളായ പണ്ഡിതന്മാരാൽ നിരവധി ഗ്രന്ഥങ്ങൾ അന്ന് വിരചിതമായി. അത്തരമൊരു മുന്നേറ്റത്തിന്റെ ചരിത്രപരമായ കാരണങ്ങളെകുറിച്ച് പറയാം. ഒന്നാമത്തേ3ത് ഇതാണ്.ഇസ്ലാമിക ഖിലാഫത്തിന്റെ തലസ്ഥാന നഗരിയും, വിജ്ഞാനത്തിന്റെ കളിത്തൊട്ടിലുമായിരു ബഗ്ദാദ് പട്ടണം മംഗോളുകളുടെ ആക്രമത്തിത്തിനരയാവുകയും അന്ദലുസിൽ കുരിശു യോദ്ധാക്കളുടെ ഭാഗത്തു നിന്നുമുണ്ടായ പ്രതിസന്ധിയുണ്ടാവുകയും ചെയ്തു. അതു കാരണം മുസ്ലിം ലേകത്തിന്റെ ശ്രദ്ധ ഈജിപ്തിലേക്ക് തിരിഞ്ഞു. അങ്ങനെ ഈജിപ്തിലേക്ക് നിരവധി പണ്ഡിത ശ്രേഷ്ഠർ ഒഴുകിയെത്തി.

രണ്ടാമത്തേത്,പരമ്പരാഗതമായി പൂർവ്വ കാലങ്ങളിൽ ജ്ഞാന പഥികരായ പണ്ഡിത വരേണ്യരാൽ വിരചിതമായ നിരവധി ഗ്രന്ഥങ്ങൾ താർത്താരികളുടെ ഗ്രന്ഥപുര നശിപ്പിച്ചതോടെ മുസ്ലിം ലേകത്തിനു നഷ്ടമായിപ്പോയി. അനന്തരം ആ ഒരു കനത്ത നഷ്ടം നികത്തു ക എന്ന വലിയ ഉത്തരവാദിത്വം മുസ്ലിം പണ്ഡിതരുടെ ചുമലിലായി. അതുകൊണ്ടു തന്നെ വിവിധങ്ങളായ മേഖലകളിൽ അവർ രചനകൾ നിർവഹിക്കുന്നതിൽ വ്യാപൃതരായി. സാമൂഹിക വിഷയങ്ങളിലും, പ്രാപഞ്ചിക , മത വിഷയങ്ങളിലുമായി വൻതോതിൽ തന്നെ അക്കാലത്ത് ജ്ഞാനോത്പാദനം നടന്നു.

മംലൂക് സുൽത്വാൻന്മാർ വൈജ്ഞാനിക വളർച്ചക്ക് ആവശ്യമാകുന്ന വ്യവഹാരങ്ങളിലേർപ്പെട്ടു. ചില സുൽത്വാൻ മാർ സ്വയം ചരിത്രം കേൾക്കാൻ തത്പരരായിരുന്നു. കൊട്ടാരങ്ങളിൽ വൈജ്ഞാനിക ചർച്ച സംഘടിപ്പിക്കുകയും അവിടെ സന്നിഹിതരാവുകയും ചെയ്യുന്ന സുൽത്വാൻമാരും ഉണ്ടായിരുന്നു. ഹദീസ്, ഫിഖ്ഹ്, അറബി, ചരിത്രം തുടങ്ങിയ വൈജ്ഞാനിക മേഖലകളിൽ വ്യാപൃതരായ മംലൂക് അമീറുമാരും ഉണ്ടായിരുന്നു.

അതുകൂടാതെ അവർ വൈജ്ഞാനിക ദൗറകൾ സംഘടിപ്പിച്ചു.പ്രായം  ചെന്നവരും ചെറുപ്രായക്കാരും അവിടെ സമ്മേളിച്ചു. ഇന്നത്തെ സർവകലാശാലകൾക്ക് സമാനമായ വലിയ വൈജ്ഞാനിക സൗധങ്ങൾ അവർ പണി കഴിപ്പിച്ചു. തഫ്സീർ , ഹദീസ്, ഖുർആനിന്റെ വിവിധ പരായണ ശൈലീ ശാസ്ത്രം ഫിഖ്ഹ്, ഉസൂലുൽ ഫിഖ്ഹ് , അറബി ഭാഷ , അതുമായി ബന്ധപ്പെട്ട മറ്റു ഇതര , വൈദ്യ ശാസ്ത്രം, ഗോള ശാസ്ത്രം, ചരിത്ര ശാസ്ത്രം, ഭൂമി ശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ പഠന വിധേയമാക്കപ്പെട്ടു.
   ഓരോ സ്ഥാപനങ്ങൾക്കും ഒരു പ്രധാനധ്യാപകനും മിദ്യാർത്ഥികളെ പാഠ്യവിഷയങ്ങളിൽ സഹായിക്കാനായി ഒരു സഹഅധ്യാപകനും  ഉണ്ടായിരിക്കും. ഇവർക്ക് ‘ മുഈദ് ‘ എന്നാണ് പറയപ്പെട്ടിരുന്നത്. ഓരോ മദ്റസയോട് ചേർന്ന് വലിയ ഗ്രന്ഥശാലകളും ഉണ്ടായിരുന്നു. ആളുകൾ അവരുടെ വിലപിടിപ്പുള്ള വസ്തുവകകൾ വഖ്ഫായി ഇത്തരം സ്ഥാപനങ്ങളിലേക്ക് നീക്കിവെക്കാറുണ്ടായിരുന്നു. അധ്യാപകവൃത്തി ചെയ്യുന്ന ശൈഖുമാർക്കും (അധ്യാപകർ ) വിദ്യാർത്ഥികൾക്കും റേഷൻ സംവിധാനം നടപ്പിലാക്കിരുന്നു. അതിലുടെ അവർക്ക് മാന്യമായി ജീവിതം നയിക്കാൻ കഴിഞ്ഞു. മാത്രമല്ല താമസ സൗകര്യങ്ങളും മറ്റു  ഇതര ജീവിത സൗകര്യങ്ങളും ഗവൺമെന്റ് അവർക്ക് നൽകിപ്പോന്നു. ചില മദ്റസകളിൽ മാസം തോറും പഞ്ചസാര വിതരണം ചെയ്യാറുണ്ടായിരുന്നു. ഇത്തരം ജീവിത സൗകര്യങ്ങൾ ഏർപ്പെടുത്തുക വഴി വിജ്ഞാന സമ്പാദനം,ഗവേഷണം, രചന തുടങ്ങിയ വ്യവഹാരങ്ങളിലേക്ക് മാത്രമായി  മുഴുസമയം മാറ്റിവെക്കാൻ അവർക്ക് സാധ്യമായി.

ഒരു വിദ്യാർത്ഥി അധ്യാപനം നടത്താനോ , ഫത്വ നൽകാനോ , രചന നിർവഹിക്കാനോ സ്വയം പ്രാപ്തി കൈവരിച്ചു എന്ന് തന്റെ ശൈഖിന് ബോധ്യപ്പെടുകയും തന്റെ ശൈഖ് അവന്റെ പ്രാപ്തി തിരിച്ചറിയുകയും ചെയ്താൽ അവനെ  ജന സേവനം നടത്തുവാനുള്ള’ ഇജാസ ‘ അഥവാ സമ്മതം നൽകി അധികാരപ്പടുത്തുകയും ചെയ്യുകയുമായിരുന്നു. 

പള്ളികളിലും മദ്റസകളിലും ഉള്ള പൊതു ഗ്രന്ഥശാലകൾക്കു പുറമെ സ്വകാര്യ ലൈബ്രറികളും സുലഭമായിരുന്നുന്നു. ഹിജ്റ 888 - ൽ മരണപ്പെട്ട സൈനിക ഉദ്യോഗസ്ഥനായിരുന്ന ഖാദി നജ്മുദ്ധീൻ യഹ്യ ഇബ്ൻ ഹജ്ജീ അൽ ഹസ്ബാ നീ എന്നയാൾ മരണപ്പെട്ടപ്പോൾ മൂപായിരത്തോളം വാള്യങ്ങളുള്ള അമൂല്യ മയ ഗ്രനങ്ങൾ അദ്ധേഹത്തിന്റെ ശേഖരത്തിൽ നിന്നും കണ്ടെടുത്തത് ഇതിനൊരു ഉദാഹരണമാണ്. മുസ്ലിം കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം മാത്രം ലക്ഷീകരിച്ചു കൊണ്ട് പ്രവർത്തിച്ചിരുന്ന ചില ലൈബ്രറികളും അന്ന് ഉണ്ടായിരുന്നു. മംലൂക് സുൽത്വാൻമാരായിരുന്നു അതിലധികവും നിർമിച്ചു നൽകിയത്. ഓരോ ലൈബ്രറിയിലും ഒരു ലൈബ്രറി റിയേനും ഒരു സഹായിയും ഉണ്ടായിരുന്നു. തികഞ്ഞ വിവേകവും, അറിവും, സൽസ്വഭാവവും മതചിട്ടയുമുള്ളവരെയായിരുന്നു ഈ തസ്തികയിലേക്ക് നിയമിച്ചിരുന്വൈജ്ഞാനിക സ്ഥാപനങ്ങൾ

 
മംലൂക്കി കാലത്തെ പ്രധാന മതസ്ഥാപനങ്ങളെ പരിചയപ്പെടാം.

1. ളാഹിരിയ്യ മദ്റസ . നിരവധി വിജയങ്ങൾ നേടിയ ബഹ്രിയ്യ മംലൂക്കി സുൽത്വാൻ ളാഹിർ ബൈബറ സാണ് ഈ മദ്റസ പണി കഴിപ്പിച്ചത്. ഹി.663-ലാണ് ഇതിന്റെ നിർമാണം പൂർത്തിയാവുന്നത്. ഹനഫീ, ശാഫിഈ കർമ ശാസ്ത്രവും, ഹദീസും വിവിധ തരത്തിലുള്ള ഖുർത്തൻ പാരായണവുമായിരുന്നു ഇവിടുത്തെ പാഠ്യ വിഷയങ്ങൾ

2.മൻസൂരിയ്യ മദ്റസ .ഹി. 679-ൽ ബഹ്രി മംലൂക് സുൽത്വാൻ മൻസൂർ സൈഫുദ്ധീൻ ഖലാവൂൻ ആണ് ഇത് പണി കഴിപ്പിച്ചത്. നാല് മദ്ഹബ് പ്രകാരമുള്ള ഫിഖ്ഹ് കൂടാതെ തഫ്സീർ ,ഹദീസ്,ത്വിബ്ബ് (വൈദ്യം ) തുടങ്ങിയ വിഷയങ്ങളാണ്   ഇവിടെ പഠിപ്പിക്കുന്നത്.

3. നാസ്വിരിയ്യ മദ്റസ : സുൽത്വാൻ കത്ബഗയാണ് ഇതിന്റെ നിർമാണം ആരംഭിച്ചത്. ശേഷം നാസ്വിർ മുഹമ്മദ് ബ്നു ഖലാ വൂൻ പണി ഹി. 703-ൽ പൂർത്തിയാക്കുകയും ചെയ്തു നാല് മദ് ഹബ് പ്രകാരമുള്ള ഫിഖ്ഹ് ഇവിടെ പഠിപ്പിച്ചിരുന്നു.   

4. സ്വാഹിബിയത്തുൽ ബഹാ ഇയ്യ മദ്റസ : അംറു സ്നു ആസ്റ്റ് സർവകലാശാലയ്ക്കു സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. മന്ത്രിയായിരുന്ന അസ്സാഹിബ് ബഹാഉദ്ധീൻ അലി ബിൻ മുഹമ്മദ് ആണ് ഹി. 654 - ൽ ഇതു പണി കഴിപ്പിച്ചത്. ‘ലോകത്തെ ഏറ്റവും മികച്ച മദ്റസ ‘ എന്ന് ചരിത്രകാരൻ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

5. മൻകൂതംരിയ്യ മദ്റസ : അമീർ സൈഫുദ്ദീൻ മൻകുതമർ ആണ് ഇത് പണി കഴിപ്പിച്ചത്. ഹി. 697 - ൽ ഇതിന്റെ നിർമാണം പൂർത്തിയായി. കൊയ് റോവിൽ സ്ഥിതി ചെയ്യുന്നു

6. ജമാലിയ്യ മദ്റസ : ഹി. 730- ൽ സുൽത്വാൻ നാസ്വിർ മുഹമ്മദ് ബിൻ ഖലാവൂന്റെ മന്ത്രിയായിരുന്ന അലാവുദ്ധീൻ മുഗ്‌ലാ ത്വി അൽ ജമാലീ യാണ് ഇതു പണി കഴിപ്പിച്ചത്.

 7. ളാഹിരിയ ബർഖൂഖിയ്യ മദ്റസ ളാഹിർ ബർഖൂഖ് ആണ് ഇത് സ്ഥാപിച്ചത്. ഹി. 788-ൽ ഇതിന്റെ പണി പൂർത്തിയായി. സുൽത്വാൻ ബർഖൂഖ് തന്നെയാണ് ഇത് ഉദ്ഘാടനം ചെയ്തത്.

  8. മഹ്മൂദിയ്യ മദ്റസ : അമീർ ജമാലുദ്ധീൻ മഹ്മൂദ് ബിൻ അലി അൽ ഉസ്താദാർ ഹി. 797-ലാണ് ഇത് നിർമിച്ചത്.അതുപോലെത്തന്നെ അസ്ഹർ യൂണിവേഴ്സിറ്റിയും അംറുബിന് ആസ് യൂണിവേഴ്സിറ്റിയും ഫിഖ്ഹ്, ഹദീസ് തഫ്സീർ , നഹ്വ് തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്ത പെടുന്ന വലിയ കലാലയങ്ങളായിരുന്നു അക്കാലത്ത്. അവിടെ വഅള് മജ്ലിസുകളും ദിക്ർ മജ്ലിസുകളും സംഘടിപ്പിക്കപ്പെടാറുണ്ടായിരുന്നു.

ശാമിലും നിരവധി മദ്റസകൾ ഉണ്ടായിരുന്നു. മദ്റസത്തുന്നാസ്വിരിയ്യ, ആദിലിയ്യ മദ്റസ, അശ്റഫിയ്യ മദ്റസ, ഉമരിയ്യ മദ്റസ തുടങ്ങി നിരവധി മദ്റസകൾ അവയിൽ പെടുന്നു. അൽ ദാരിസ് ഫി താരീഖ് അൽ മദാരിസ് എന്ന ഗ്രന്ഥത്തിൽ നുഐമി അന്നത്തെ മദ്റസകളെ കുറിച്ച് സവിസ്തരം എഴുതിയിട്ടുണ്ട്. ഡമസ്കസിലെ ജാമിഉൽ അമവീ പള്ളിയുംവിജ്ഞാനത്തിന്റെ വലിയ കേന്ദ്രമായിരുന്നു അക്കാലത്ത്.

ഇതെല്ലാം മംലൂക് സുൽത്വാൻ ന്മാരുടെ കാലത്തുണ്ടായിരുന്ന വമ്പിച്ചവൈജ്ഞാനിക മുന്നേറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, അറബി സാഹിത്യം, ചരിത്ര ശാസ്ത്രം, ഭ്രമിശാസ്ത്രം വൈദ്യ ശാസ്ത്രം, ഗോള ശാസ്ത്രം, കാർഷിക വൃത്തി, സാമൂഹികശാസ്ത്രം തുടങ്ങിയ നിരവധി ബൈജ്ഞാനിക മേഖലയിൽ രചനയിലൂടെയും അധ്യാപനത്തിലൂടെയും അക്കാലത്ത് വലിയ അളവിൽ  ജ്ഞാനോൽ ത്പാദനം നടന്നു.

പ്രമുഖ പണ്ഡിതർ

അറബി ഭാഷാ വിഷാരദന്മാരായി അന്ന് തിളങ്ങി നിന്ന പ്രമുഖരെ ഇവിടെ ചേർക്കുന്നു. ഇബ്നു മൻളൂർ (മ. ഹി. 711) ഇബ്ൻ ഉമ്മിൽ വാസിം അൽ മുറാദീ (മ.ഹി. 749 )ആ കാലഘട്ടത്തിലെ സീബ വെഹി എന്നറിയപ്പെട്ട ജമാലുദ്ധീൻ ബിൻ ഹിശാം ( മ. ഹി. 761 ) , കവിയായ ഇബ്നു നുബാതത്തുൽ മിസ്രി ( മ. ഹി. 768 ). ബഹാഉദ്ദീൻ ഇബ്നു അഖീൽ (മ. ഹി. 769) അഹ്മദ് ബിൻ മുഹമ്മദ് അലി അൽ ഫയൂമി (മ. ഹി.770)ഇബ്നു അബീ ഹിജ്‌ല (മ. ഹി. 776) ഖൽഖശൻന്ദി (മ. ഹി. 821 ) ബദ്റുദ്ധീൻ ദമാമീനി (മ. ഹി. 827 ) ഇബ്നു ഹിജ്ജ അൽ ഹമവി (മ. ഹി. 821 ) എന്നിവ രാണ് അവരിലെ പ്രമുഖർ.

ഇനി അക്കാലത്തെ ചരിത്രകാരന്മാരെ കുറിച്ച് പറയാം. മുസ്ലിം ലോകത്ത് അറിയപ്പെട്ട ചരിത്ര കുതുകികളിൽ നിരവധി പേർ മംലൂകി കാലഘട്ടത്തിൽ ജീവിച്ചവരാണ്. അബുൽ ഫിദാ ഇസ്മാഈൽ ബ്നു അലി (മ. ഹി. 732 )ദഹബി(മ. ഹി. 747) ഇബ്നു കസീർ(മ. ഹി. 774)ഇബ്നുൽ ഫുറാത്(മ. ഹി. 807)ഇബ്നു ഖൽദൂൻ(മ. ഹി. 808) ഇബ്നു ദുഖ്മാഖ്(മ. ഹി. 809) സൈനുദ്ധീൻ ബിൻ ശഹ്ന(മ. ഹി. 815 ) മഖ്രീസീ(മ. ഹി. 845) ഇബ്നു തുഗ്രീ ബർദീ (മ. ഹി. 874 )എന്നിവരാണവർ.  ഇദ്ഫവി (മ. ഹി. 734 ) സ്വലാഹുദ്ധീൻ അസ്സഫദി(മ. ഹി. 764) ഇബ്നു ശാകിർ അൽ കുതുബി(മ. ഹി. 764) താജു സുബുകി(മ. ഹി. 771 ) ഇബ്നു അബിൽ വഫാ അൽ ഖുറശീ(മ. ഹി. 775) ഇബ്നു ഖാദീ ശുഹ്ബ (മ. ഹി. 851 ) തുടങ്ങിയവർ അന്നത്തെ ജീവചരിത്രമെഴുത്തുകാരാണ്.

അഹമ്മദ് ബിനു യഹിയ ഇബിനുഅഹമ്മദ് ബിനു യഹിയ ഇബിനു ഫദലുല്ലാന് അൽ ഉമരി ( മ. ഹി. 749 ) ജ്യോഗ്രഫിയിൽ പാണ്ഡിത്യമുള്ള വ്യക്തിത്വമായിരുന്നു. പ്രസിദ്ധമായ ഹയാത്തുൽ ഹയവാൻ എന്നുപറയുന്ന ഗ്രന്ഥം രചിച്ച അൽ ദിംയരി ( മ. ഹി. 808) , ഗോള ശാസ്ത്രവും ഗണിതവും എല്ലാം വഴങ്ങുന്ന പ്രമുഖ കാലഗണന പണ്ഡിതനായിരുന്ന ഇബ്നു ശാത്വിർ( മ. ഹി. 777),പ്രസിദ്ധനായിട്ടുള്ള ഗണിത ശാസ്ത്രജ്ഞനായിരുന്ന അഹ്മദ് ബിൻ റജബ് ത്വൻബഗ ( മ. ഹി.850) എന്നിവരും ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്.

കർമ ശാസ്ത്ര രംഗത്തെ അക്കാലത്തെ നിപുണന്മാരായ വ്യക്തിത്വങ്ങളെ കുറിച്ച് എഴുതാം. ശാഫി മദ്ഹബുകാരായ പണ്ഡിതരെ ആദ്യം പറയാം. മജ്ദുദ്ധീൻ അബൂബകർ ബിൻ ഇസ്മാഈൽ സൻകലൂനി (മ. ഹി. 740 ) തഖിയുദ്ധീൻ സുബുക്കി (മ. ഹി. 756 ) ജമാലുദ്ധീൻ അൽ ഇസ്നവി  (മ. ഹി. 772) സർകശി മുഹമ്മദ് ബിൻ ബഹാദൂർ  (മ. ഹി. 794) അബൂ നഈം അഹമദ് അബ്ദുല്ലാ അൽ ആമിരി  (മ. ഹി. 822 ) എന്നിവരാണ് അവർ. ഹനഫി പണ്ഡിതന്മാരെ താഴെ ചേർക്കുന്നു.  ഇബ്നു തുർകുമാനി  (മ. ഹി. 731 ) ഉസ്മാൻ ബിൻ അലി അസ്സയ്ലഗി  (മ. ഹി. 743 ) ഉമർ ബിൻ ഇസ്ഹാഖ് അൽ ഗസ്നവി  (മ. ഹി. 773)അക്മലുദ്ധീൻ മുഹമ്മദ് ബിൻ മുഹമ്മദ് അൽ ബാബർതി  (മ. ഹി. 786 ) എന്നിവരാണവർ.

മാലികി കർമശാസ്ത്ര സരണിയിലെ പ്രമുഖർ ഇവരാണ്. ഈസ ബിൻ മസ്ഊദ് അസ്സവാവീ  (മ. ഹി. 743 ),ഖലീൽ ഇബനു ഇസ്ഹാഖ് അൽ ജുൻന്ദി (മ. ഹി. 767),ബഹ്റാം ഇബ്നു അബ്ദില്ലാ താജുദ്ധീൻ അദ്ദമീ രീ (മ. ഹി. 805) എന്നിവർ.ഹമ്പലി മദ്ഹബുകാരിൽ നിന്നും ഇബ്നു തൈമിയ്യ (മ. ഹി. 728 ) അദ്ധേഹത്തിന്റെ ശിക്ഷ്യൻന്മാരായിരുന്ന ഇബ്നു ഖയ്യിം അൽ ജവുസിയ്യ (മ. ഹി. 751 )ശംസുദ്ധീൻ മുഹമ്മദ് ബിൻ മുഫ്ലിഹ് (മ. ഹി. 763), ഇസ്സുദ്ധീൻ മുഹമ്മദ് ബിൻ അലി അൽ ഉമരി അൽ മഖ്ദസി  (മ. ഹി. 820 ) എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

ഖുർആനും അനുബന്ധ വിജ്ഞാനീയങ്ങളിലും പ്രാഗൽഭ്യം തെളിയിച്ച പണ്ഡിതന്മാരെ ചുവടെ ചേർക്കുന്നു. ചില സൂറത്തുകളുടെ വ്യാഖ്യാനം നടത്തിയ ഇബ്നു തൈമിയ്യ(മ. ഹി. 728 ),അന്നത്തെ വലിയ വ്യാകരണ പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായ അബൂ ഹയ്യാൻ  (മ. ഹി. 745 ),തഖിയുദ്ധീൻ സുബ്കി  (മ. ഹി. 756 )ഇബ്നു കഥീർ  (മ. ഹി. 773) അൽ ഖാമൂസിന്റെ ഗ്രന്ഥകർത്താവായ ഫൈറൂസാബാദി  (മ. ഹി. 817 ) ഖുർആൻ പാരായണശാസ്ത്രത്തിൽ ദഹബിയും  (മ. ഹി. 748 ),‘സമീൻ എന്നറിയപ്പെടുന്ന അഹ്മദ് ഇബ്നു യൂസുഫ് ബ്നു അബു ദാ ഇം അൽ ഹലബി (മ. ഹി. 756 ) ഇബ്നുൽ ജസരി  (മ. ഹി. 833 ) എന്നിവരാണവർ.

ഹദീസ് വിജ്ഞാനീയം ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പരിഗണന കൽപ്പിക്കപ്പെട്ടു. ഹദീസ് പണ്ഡിതന്മാരായ നിരവധി പേർ ഇക്കാലത്തുണ്ടായത് ഇതിനെ കൂടുതൽ സഹായിച്ചു. അതുകൊണ്ടു തന്നെ ആ കാലഘട്ടം ഹദീസ് വിജ്ഞാനീയത്തിന്റെ സുവർണ കാലഘട്ടം എന്നു വിളിക്കാം. മുസ്ലിം സമൂഹത്തിൽ ആ കാലഘട്ടത്തിലെ പണ്ഡിതന്മാരോട് ഏറെ കടപ്പെട്ടിരിക്കുന്നു എന്നു നമുക്ക് പറയേണ്ടിവരും. കാരണം മുസ്ലിം ലോകത്തെ സർവകലാശാലയിൽ ഇന്നും അടിസ്ഥാന റഫറൻസ് ഗ്രന്ഥമായി കണക്കാക്കുന്നത് ഈ പണ്ഡിതരുടെ ഗ്രന്ഥങ്ങളാണ്. വൈജ്ഞാനികമായ നിവാരണങ്ങൾ നടത്താൻ ഇന്നും നാം അവലംബിക്കുന്നത് അവരുടെ വാക്കുകളെയാണ്. അവർ ഹദീസുകൾ ഹൃദിസ്ഥമാക്കിയവരും, സനദുകൾ നിരൂപണം നടത്തിയവരും ആയിരുന്നു. ഇബ്നു ഹജർ അൽ അസ്ഖലാനി ( മ. ഹി852 ),,അൽ ഖാസിം അൽ ബിർസാലി ( മ. ഹി. 739 ), ഹാവിള് അൽ മിസിയ്യ്, ഹാഫിള് ദഹബി (ഇവർ മൂന്നു പേരും ഡമസ്കസിലെ പണ്ഡിതന്മാരായിരുന്നു.) ഈജിപ്തിൽ  ഇബ്നുൽ മുലഖൻ ( മ. ഹി. 704), ബുൽഖൈനി ( മ. ഹി. 805), അൽ ഇറാഖി ( മ. ഹി. 806) എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇബ്നു തുർകുമാനി (മ. ഹി. 750 ) ഹാഫിളുൽ അലാഇ((മ. ഹി.761) അബ്ദുല്ലാ അസയ്ലഗി (മ. ഹി. 762 )
അൽ മുഗ്ലാത്വി (മ. ഹി. 762 ) ഇബ്നു കഥീർ (മ. ഹി. 774),ഹൈസമി(മ. ഹി. 807)ഫീറുസാബാദി(മ. ഹി. 817 )ഇബ്റാഹീം ഇബ്ൻ മുഹമ്മദ്(മ. ഹി. 841 ) ഇബ്നു നാസ്വിറുദ്ധീൻ അൽ ദിമശ്ഖീ(മ. ഹി. 842) തുടങ്ങിയ പണ്ഡിതരും ഇക്കാലത്ത് ജീവിച്ചവരാണ്. ഇവരെല്ലാം ഹദീസ് നിദാനശാസ്ത്രത്തിൽ (മുസ്ഥലഹുൽ ഹദീസ് ) ഗ്രന്ഥ രചന നിർവഹിച്ചിട്ടുള്ളവരാണ്.

അന്നത്തെ കിടയറ്റ പണ്ഡിതന്മാരുടെ ആധിക്യം കൊണ്ടു ആളുകൾ വിജ്ഞാന സമ്പാദനത്തിൽ ആവേശം കാണിച്ചു. നിരവധി പള്ളികളും മത കലാലയങ്ങളും അതു കാരണം പണി കഴിപ്പിക്കപ്പെട്ടു. അക്കാലഘട്ടത്തിലെ ലൈബ്രറികൾ ഈ പണ്ഡിതരാൽ വിരചിതമായ ഒരു പാട് ഗ്രന്ഥങ്ങളാൽ സമൃദ്ധമായി. ‘ ഖൽ ഖശന്ദിയുടെ ‘സുബ്ഹുൽ അഹ്ശാ’, നു വൈരിയുടെ ‘ നിഹായത്തുൽ അർബ്’, ഉമരിയുടെ ‘മസാലികുൽ അബ്സ്വാർ ഫീ മമാലികിൽ അം സ്വാർ ‘ ഇബ്നുൽ മൻളു റിന്റെ വിഖ്യാതമായ നിഘണ്ടു വായ ലിസാനുൽ അറബ് ദഹബി യുടെ സിയറു ‘ അലാമുന്നുബലാ’ ‘താരീഖു ദിമശ്ഖ്’ ഇബ്നു ഹജറിന്റെ ‘ഫത്ഹുൽ ബാരി’, ബദ്റുദ്ധീൻ ഐനിയുടെ ഉംദത്തുൽ ഖാരഇമാം മിസിയുടെ തഹ്ദീബുൽ കമാൽ,ഇബ്നു കസ്വീർ (റ ) യുടെ പ്രമുഖ ചരിത്ര ഗ്രന്ഥമായ അൽ ബിദായ വന്നിഹായ തുടങ്ങിയ വിഖ്യാതമായ രചനകൾ നടന്നത് മംലൂകി കാലഘട്ടത്തിലാണ്അറിവിനോടു കൂടെ ആരാധനയും, സൂക്ഷ്മതയും, ഒരുമിച്ചു ചേർന്ന ജീവിതമായിരുന്നു അക്കാലത്തെ പണ്ഡിതരുടെ ജീവിതം . ഇതാണ് ഇബ്നു ഹജർ (റ) ജീവിച്ച കാലഘട്ടത്തിന്റെ ചെറിയ ഒരു ചിത്രം. 

 റഫറൻസ് :
  1) മിസർ വശാം ഫീ അഹ്ദി അൽ അയ്യൂബിയ്യീന വൽ മമാലീക്. – സഈദ് അബ്ദുൽ ഫത്താഹ് ആശൂർ.
  2) ഇബ്നു ഹജർ അൽ അസ്ഖലാനി അമീറുൽ മുഅ്മിനീന ഫിൽ ഹദീസ്. – അബ്ദു സത്താർ അശൈഖ്.
  3)ഫിത്താരീഖ്
4)  അൽ റൗളു സാഹിർ ഫീ സീറത്തി അൽ മലികി ളാഹിർ - മുഹ്യുദ്ധീൻ ബിൻ ളാഹിർ
5) ഖർനുൽ മിന സിറാഗി ബയ്ന അൽ ശർഖി വ അൽ ഗർബി.- അബ്ദുൽ ഹമീദ് ശറഫ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter