ഗസ്സയില്‍ മരണ സംഖ്യ 34,000 കവിഞ്ഞു

ഇസ്രയേല്‍ ആക്രമണത്തില്‍ ഗസ്സയില്‍ ഇതുവരെ  കൊല്ലപ്പെട്ടവരുടെ എണ്ണം 34,049 ആയി, പരിക്കേറ്റവരുടെ എണ്ണം 76,901 ആയും ഉയര്‍ന്നു.
ഗസ്സയില്‍ കഴിഞ്ഞ ദിവസം രാത്രി മുഴുക്കെ ഇസ്രയേല്‍ ആക്രമണത്തില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 14 മരണം. വെസ്റ്റ് ബാങ്കിലെ നൂര്‍ ശംസിലും ഇസ്രയേല്‍ സേന ആക്രമണം നടത്തി അഞ്ചുപേരെ വധിച്ചു. റഫയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. റഫയുടെ സമീപ പ്രദേശമായ താല്‍ അസുല്‍ത്താന്‍, അല്‍ സലാം, പ്രദേശങ്ങളിലായിരുന്നു ആക്രമണം. ഇവിടെയാണ് ആറു കുട്ടികള്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടത്. മധ്യഗസ്സയില്‍ മൂന്ന് ഫലസ്ഥീനികളും കൊല്ലപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter