മതം, നാസ്തികത മൂന്ന് പുതുവായനകൾ : പുസ്തകങ്ങൾ പ്രകാശനം ചെയ്തു
മലപ്പുറം: ബുക്പ്ലസ് പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച, മതവും വിശ്വാസവും പ്രമേയമാകുന്ന മൂന്ന് പുസ്തകങ്ങൾ മലപ്പുറം സുന്നി മഹലിൽ പ്രകാശിതമായി.
മുഹമ്മദ് ഫാരിസ് പി.യു രചിച്ച 'വിശ്വാസത്തിന്റെ തെളിവുകള്', എന്.എം ഹുസൈന് രചിച്ച 'ദൈവം: ഡോക്കിന്സിന്റെ അശാസ്ത്രീയ വാദങ്ങള്', റശീദ് ഹുദവി ഏലംകുളവും അബ്ദുല്ഹഖ് ഹുദവി മുളയങ്കാവും എഡിറ്റ് ചെയ്ത 'മതം, ശാസ്ത്രം, യുക്തി, ലിംഗരാഷ്ട്രീയം' എന്നീ പുസ്തകങ്ങളാണ് പുറത്തിറങ്ങിയത്.
എസ്.കെ.എസ്.എസ്.എഫ്-ഇബാദിൻ്റെ ഉപവിഭാഗമായ റൈറ്റ് സൊല്യൂഷൻസിൻ്റെ രണ്ടാം വാർഷിക പരിപാടിയായിരുന്നു വേദി. ജലീല് ഹുദവി ബാലയില്, എന്.എം ഹുസൈന്, ശാഫി ഹുദവി ചെങ്ങര, റശീദ് ഹുദവി ഏലംകുളം, ശമീറലി ഹുദവി പളളത്ത്, ശാഹുൽ ഹമീദ് ഹുദവി തുടങ്ങിയവര് പ്രസംഗിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter