വിഷയം: ‍ Public thought

സ്ത്രീകളെ ഭരണേമേൽപിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്നു പറയുന്നത് ശരിയാണോ ?

ചോദ്യകർത്താവ്

Ahammed Hashir

Nov 15, 2020

CODE :Oth10005

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

സത്രീകളെ അധികാരമേല്‍പ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്ന തിരുനബിവചനം ചിലര്‍ അസ്ഥാനത്ത് ഉപയോഗിച്ചതിനാല്‍ സോഷ്യല്‍മീഡിയയിലും മറ്റും പല വിമര്‍ശനങ്ങളും നിരൂപണങ്ങളും കാണുകയുണ്ടായി.

സ്വഹീഹുല്‍ബുഖാരി, സുനനുത്തുര്‍മുദീ, സുനനുന്നസാഈ, മുസ്നദു അഹ്മദ്, നസാഈ, ബൈഹഖീ, ഇബ്നുഹിബ്ബാന്‍ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളിലെല്ലാം രേഖപ്പെടുത്തപ്പെട്ട ഈ ഹദീസിന്‍റെ ആശയം ഇങ്ങനെയാണ്: അബൂബകറ നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു: ജമല്‍ യുദ്ധത്തില്‍ ഒട്ടകസംഘത്തൊടൊപ്പം ചേര്‍ന്ന് യുദ്ധം ചെയ്യാനാഗ്രഹിച്ചപ്പോള്‍ തിരുനബി(സ്വ)യില്‍ നിന്ന് കേട്ട ഒരു വചനം എനിക്ക് ഏറെ ഉപകാരപ്പെട്ടു. പേര്‍ഷ്യക്കാര്‍ കിസ്റയുടെ മകളെ ഭരാണാധികാരമേല്‍പ്പിച്ച വിവരം നബി(സ്വ) അറിഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: സ്ത്രീയെ തങ്ങളുടെ സര്‍വ്വാധികാരം ഏല്‍പ്പിച്ച ഒരു സമൂഹവും വിജയിക്കുകയില്ല.

സ്വഹീഹുല്‍ബുഖാരി അടക്കമുള്ള ഹദീസിന്‍റെ കിതാബുകളിലുള്ള മേല്‍ഹദീസിന്‍റെ സ്വീകാര്യതയില്‍ ആര്‍ക്കും സംശയമില്ല.

വിശുദ്ധഖുര്‍ആനിലും തിരുവചനങ്ങളിലും നിരവധി സ്ഥലങ്ങളില്‍ ജയപരാജയങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. ഇവയെല്ലാം കേവലം ഭൌതികമായ ജയപരാജയങ്ങളാണെന്ന് ധരിച്ച് മാനവികമായ അളവുകോലുകള്‍ കൊണ്ട് അവയെ അളക്കുന്നത് ശരിയല്ലല്ലോ. ആത്യന്തികവിജയവും പരാജയവുമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നത്. ദൈവികമായ അളവുകോലുകള്‍ കൊണ്ട് നിജപ്പെടുത്തേണ്ട ഇത്തരം കാര്യങ്ങളുടെ മൂലകാരണങ്ങളാണ് തിരുനബി(സ്വ) ഹദീസിലൂടെയും വിശുദ്ധഖുര്‍ആനിലൂടെയും നമ്മെ പഠിപ്പിക്കുന്നത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter