ഈ ഹദീസിന്റെ വിശദീകരണം എന്താണ് ? لو جعل القرآن في إهاب ثم القي في النار ما احترق

ചോദ്യകർത്താവ്

IHSAN

Jun 14, 2020

CODE :Abo9874

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിശുദ്ധഖുര്‍ആന്‍ ഒരു തോല്‍കഷ്ണത്തിലാക്കിയ ശേഷം തീയിലിട്ടാല്‍ തീപിടിക്കില്ല എന്നതാണ് ഈ ഹദീസിന്‍റെ ബാഹ്യാര്‍ത്ഥം.

വിശുദ്ധഖുര്‍ആന്‍ മനപ്പാഠമാക്കിയ വ്യക്തിയെ നരകം സ്പര്‍ശിക്കുകയില്ല എന്നതാണ് ഈ ഹദീസിന്‍റെ ആശയമെന്ന് മുഹദ്ദിസുകള്‍ വിശദീകരിച്ചിട്ടുണ്ട്. ഖുര്‍ആന്‍ എഴുതപ്പെട്ട തോലോ കടലാസോ തീ സ്പര്‍ശിക്കകുകയില്ലെന്ന തിരുനബി(സ്വ)യുടെ കാലത്ത് മാത്രം പ്രത്യേകമായ മുഅ്ജിസത്താണ് ഇതുകൊണ്ട് ഉദ്ദേശമെന്നും വ്യാഖ്യാനം നല്കിയവരുണ്ട് (മിര്‍ആതുല്‍മഫാതീഹ് ശര്‍ഹുമിശ്കാത്തില്‍മസ്വാബീഹ് 7/437).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter