അമുസ്ലിംകളോട് ദുആ വസിയ്യത്ത് ചെയ്യാമോ? പലരും അങ്ങനെ ചെയ്യുന്നത് കാണാറുണ്ട്. അത് ശരിയാണോ?

ചോദ്യകർത്താവ്

salim jeddah

Feb 18, 2021

CODE :See10059

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഏകനായ ഇലാഹായ അല്ലാഹുവല്ലാത്ത മറ്റു പലതില്‍ നിന്നും സഹായം ലഭിക്കുമെന്ന വിശ്വാസത്തോടെ പ്രാര്‍ത്ഥന നടത്തുന്ന അമുസ്ലിമിനോട് ദുആ ചെയ്യാന്‍ വസ്വിയ്യത്ത് ചെയ്യുന്നത് വിശ്വാസപരമായി തെറ്റാണല്ലോ. ആരാധനക്കര്‍ഹന്‍ അല്ലാഹു മാത്രമാണെന്നും സ്വയം കഴിവ് കൊണ്ട് സഹായിക്കാന്‍ അല്ലാഹുവിനല്ലാതെ കഴിയില്ലെന്നുമാണല്ലോ മുസ്ലിമിന്‍റെ വിശ്വാസം. ഈ വിശ്വാസത്തോടെയല്ലാത്ത പ്രാര്‍ത്ഥന ശിര്‍ക്കിന്‍റെ ഗണത്തില്‍ പെടുന്നതിനാല്‍ അതിനുവേണ്ടി വസ്വിയ്യത്ത് ചെയ്യലും ശരിയല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

വിവരദോഷം മൂലം നമ്മില്‍ നിന്ന് സംഭവിക്കുന്ന തെറ്റുകുറ്റങ്ങള്‍ നാഥനായ അല്ലാഹു പൊറുത്തുതരട്ടെ, ആമീന്‍.

ASK YOUR QUESTION

Voting Poll

Get Newsletter