ഒരാള്‍ ഹജ്ജ് ചെയ്യുവാന്‍ നേര്‍ച്ച ആക്കുകയും എന്നാല്‍ വീട്ടാനുള്ള കഴിവ് ഇല്ലാതെ വരികയും ചെയ്താല്‍ കുറ്റക്കാരനാകുമോ?

ചോദ്യകർത്താവ്

shamsudheen.p .p.

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ ഏതൊരു കര്‍മ്മവും നേര്‍ച്ചയാക്കുന്നതോടെ അത് നിര്‍ബന്ധമായിത്തീരുകയും സാധ്യമായിട്ടും വീട്ടാതെ വന്നാല്‍ അതിന് കുറ്റക്കാരനാവുകയും ചെയ്യുന്നതാണ്. ഹജ്ജിലും അത് തന്നെയാണ് നിയമം. അഥവാ, നേര്‍ച്ചയാക്കിയ ശേഷം അത് ചെയ്യാന്‍ സാമ്പത്തികമായി സൌകര്യപ്പെട്ടാല്‍ നിര്‍ബന്ധമാവുന്നതും എന്നിട്ടും വീട്ടാതെ മരണപ്പെട്ടാല്‍ അവന്‍ നേര്‍ച്ച വീട്ടാത്തിന് കുറ്റക്കാരനാവുകയും ചെയ്യും. എന്നാല്‍, നേര്‍ച്ചയാക്കിയേടം മുതല്‍ മരിക്കുന്നത് വരെ അതിന് കഴിവില്ലാത്തത് കൊണ്ടാണ് വീട്ടാതിരുന്നതെങ്കില്‍ അയാള്‍ കുറ്റക്കാരനാവുകയില്ല. ഈമാനോടെ ജീവിച്ച് ഇമാനോടെ മരിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter