ഉംറ നിര്‍വ്വഹിച്ചാല്‍ ഹജ്ജ് നിര്‍ബന്ധമാവുമെന്ന് പറയപ്പെടാറുണ്ട്. അത് ശരിയാണോ? റമദാനില്‍ ഉംറ നിര്‍വ്വഹിച്ചാല്‍ എന്താണ് വിധി?

ചോദ്യകർത്താവ്

മുജീബ് റഹ്മാന്‍, മുഹമ്മദ് ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ. ഹജ്ജും ഉംറയും വഴിയാലും തടിയാലും സാധിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒരിക്കല്‍ നിര്‍വ്വഹിക്കല്‍ നിര്‍ബന്ധമാണ്. ഒരിക്കല്‍ ഉംറ ചെയ്യുന്നതിലൂടെ നിരുപാധികം ഹജ്ജ് നിര്‍ബന്ധമാവില്ല. എന്നാല്‍, ഉംറ ചെയ്തത് ഹജ്ജിന്റെ മാസങ്ങളിലാണെങ്കില്‍ (ശവ്വാല്‍ മുതല്‍ അറഫ വരെയുള്ള ദിവസങ്ങള്‍ ) അയാളുടെ മേല്‍ അതോടെ ഹജ്ജ് നിര്‍ബന്ധമാവുമെന്ന് കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ കാണാം, കാരണം, വഴിയാല്‍ സാധ്യമാവുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ഇതിലൂടെ ഉണ്ടായിക്കഴിഞ്ഞല്ലോ. എന്നാല്‍ അതിനര്‍ത്ഥം, അയാല്‍ ആ വര്‍ഷം തന്നെ ഹജ്ജ് ചെയ്യണമെന്നല്ല, ജീവിതത്തില്‍ എപ്പോഴെങ്കിലുമായി അത് ചെയ്ത് വീട്ടേണ്ടതാണ്, ചെയ്യാന്‍ സാധിക്കാതെ മരണപ്പെട്ടാല്‍ ആരെങ്കിലും അയാള്‍ക്ക് വേണ്ടി അത് ചെയ്തുവീട്ടേണ്ടതോ അനന്തരസ്വത്തില്‍നിന്ന് അതിനായി നീക്കിവെച്ച് ആരെയെങ്കിലും അയച്ച് അത് ചെയ്യിക്കേണ്ടതോ ആണ്. അതേ സമയം, ഇന്നത്തെ സൌദിയുടെ രാഷ്ട്ര നിയമമനുസരിച്ച് ഹജ്ജിന് മുമ്പായി, അതിന് പ്രത്യേകം തസരീഹ് ഇല്ലാത്തവരെയൊക്കെ മക്കയില്‍നിന്ന് പറഞ്ഞയച്ച് ശേഷം അനുമതി ഉള്ളവരെ മാത്രം അങ്ങോട്ട് പ്രവേശിപ്പിക്കുന്ന രീതിയാണ് നടന്നുവരുന്നത്. അത്കൊണ്ട് തന്നെ, വഴിയാലുള്ള സൌകര്യം പൂര്‍ണ്ണമായിട്ടില്ല എന്ന് പറയാം. എന്നാല്‍, അവിടെ എത്തിപ്പെട്ട നിലക്ക് അടുത്ത രണ്ട് മാസത്തേക്ക് കൂടി അവിടെ തങ്ങാനും ഹജ്ജിന്‍റെ അനുമതി കരസ്ഥമാക്കാനുമുള്ള സാമ്പത്തിക സൌകര്യം അയാള്‍ക്കുണ്ടെങ്കില്‍, അയാളുടെ മേല്‍ ഹജ്ജ് നിര്‍ബന്ധമാവും എന്ന് തന്നെയാണ് ന്യായം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter