ഹജ്ജിന് മുമ്പ് ഉംറ നിര്‍വഹിച്ചാല്‍ ഹജ്ജ് നിര്‍ബന്ധമാവും എന്നുകേള്കുന്നു. ഇത് ശരിയാണോ?
ചോദ്യകർത്താവ്
അബ്ദുള്‍ റഷീദ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. നിരുപാധികം അങ്ങനെ പറഞ്ഞുകൂട. ഹജ്ജ് മാസങ്ങളില്‍ ഉംറ നിര്‍വ്വഹിക്കുന്നതിലൂടെ ഹജ്ജ് നിര്‍ബന്ധമാവുന്നതാണ്. എന്നാല്‍ അതേ വര്‍ഷം തന്നെ ഹജ്ജ് ചെയ്തിരിക്കണമെന്ന് അതിന് അര്‍ത്ഥമില്ല. വിശദമായ മറുപടി മുമ്പ് പറഞ്ഞതാണ്. ഇവിടെ നോക്കുക. കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന് തുണക്കട്ടെ.


