മാസം തോറും 100 ദിര്‍ഹംസ് അടക്കുന്ന ഫണ്ടില്‍ നിസാബെത്തി ഒരു വര്‍ഷം കഴിഞ്ഞാല്‍ സകാത് വേണമല്ലോ. എന്നാല്‍ നിസാബെത്തിയ ശേഷമുള്ള ഓരോ മാസവും വീണ്ടും 100 ദിര്‍ഹംസ് വീതം വന്നുകൊണ്ടിരിക്കുകയും അതിന് ഓരോ മാസങ്ങളിലായി വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്യുമല്ലോ. അതിന് എങ്ങനെയാണ് സകാത് നല്‍കേണ്ടത്?

ചോദ്യകർത്താവ്

നിസാര്‍ അഹ്മദ് അല്‍ഐന്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മേല്‍പറഞ്ഞ രൂപം ഫണ്ടിലും കുറികളിലും പ്രതിമാസം നിശ്ചിത തുക സേവ് ചെയ്യുന്ന ശമ്പളക്കാര്‍ക്കൊക്കെ വരാവുന്നതാണ്. അത്തരം രൂപത്തില്‍ നിസാബെത്തിയ ശേഷം ഓരോ മാസവും വരുന്നതിന് അതതു മാസത്തെ കണക്ക് വെച്ച് ഓരോന്നിനും അതിന്‍റെ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത് നല്‍കുകലാണ് നിര്‍ബന്ധമാവുന്നത്. അതിനായി കൃത്യമായ കണക്ക് സൂക്ഷിക്കേണ്ടിവരുമെന്നര്‍ത്ഥം. അത് ബുദ്ധിമുട്ടായി അനുഭവപ്പെടുകയാണെങ്കില്‍ വര്‍ഷത്തിലെ ഏതെങ്കിലും ഒരു ദിവസം സകാതിനായി ഫിക്സ് ചെയ്ത് അതുവരെയുള്ളതിന് സകാത് നല്‍കാം, പക്ഷേ, അങ്ങനെ വരുമ്പോള്‍ സകാത് മുന്തിച്ചുനല്‍കുക എന്നതിന്‍റെ വിധിയാവും വരിക, അഥവാ, വാങ്ങിയ ആള്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അത് വാങ്ങാന്‍ അര്‍ഹനായി തന്നെ ഇരിക്കേണ്ടതാണ്. അല്ലാതിരുന്നാല്‍ ബാധ്യത വീടില്ല. ഓരോ മാസവും ഇങ്ങനെ നിശ്ചിത തുക സേവ് ചെയ്യുന്നവര്‍, വര്‍ഷത്തിലെ മൂന്നോ നാലോ ദിവസങ്ങള്‍ (ഓരോ മൂന്ന് മാസവും ഓരോ ദിവസം വീതം) അതുവരെയുള്ളതിന്‍റെ സകാത് കൊടുത്തവീട്ടാനായി മാറ്റിവെക്കുന്നതായിരിക്കും കൂടുതല്‍ സൌകര്യം. അഥവാ, മാസം 1000 ദിര്‍ഹംസ് വെക്കുന്ന ഒരു ഫണ്ട്, മുഹറം 1ന് കണക്കെത്തി എന്ന് സങ്കല്‍പിക്കാം. അടുത്ത മുഹറം 1ന് വര്‍ഷം തികഞ്ഞ തുകക്ക് സകാത് നിര്‍ബന്ധമായി. അതോടൊപ്പം അടുത്ത മൂന്ന് മാസത്തിനകം വര്‍ഷം തികയുന്നത് കൂടി മുന്‍കൂട്ടി കൊടുക്കുക. വര്‍ഷം പൂര്‍ത്തിയാവാന്‍ ചുരുങ്ങി സമയമേ ഉള്ളൂവെന്നതിനാല്‍ വാങ്ങിയവര്‍ അവകാശികളായി തുടരാനുള്ള സാധ്യത കൂടുതലാണല്ലോ. ശേഷം റബീഉല്‍ ആഖര്‍ 1ന് ഇതുപോലെ അന്ന് വര്‍ഷം പൂര്‍ത്തിയായതിനും ശേഷമുള്ള മൂന്ന് മാസത്തേതിനും നല്‍കുക. അങ്ങനെ ഓരോ വര്‍ഷവും തുടരാവുന്നതാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter