1.തവ്ബ സ്വീകരികാത്ത തെറ്റുകള ഏതെല്ലാമുണ്ട് 2.തവ്ബ സ്വീകരികാത്ത സമയങ്ങള്‍?
ചോദ്യകർത്താവ്
മന്‍സൂര്‍
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
തൌബ ചെയ്താല്‍ പൊറുക്കപ്പെടാത്ത ഒരു പാപവുമില്ല. ഏതു തെറ്റു ചെയ്താലും അതിനു തൌബയുണ്ട്. റൂഹ് തൊണ്ടകുഴിയിലെത്തിയാല്‍ പിന്നീടവന്‍റെ തൌബ അല്ലാഹു സ്വീകരിക്കുകയില്ല. അതു പോലെ അവസാന നാളിന്‍റെ അടയാളമായി സൂര്യന്‍ പടിഞ്ഞാറു നിന്നു ഉദിച്ചതിനു ശേഷം ആരുടെയും തൌബ സ്വീകരിക്കപ്പെടുകയില്ല. മറ്റു എല്ലാ സമയത്തും തൌബ സ്വീകരിക്കപ്പെടം.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.