വിഷയം: ‍ വിരുന്നുകാരന്‍റെ ഫിത്റ് സകാത്ത്

വീട്ടിൽ വിരുന്നിനു വന്ന കുട്ടിയുടെ ഫിത്ർ സകാത് അവന്റെ നാട്ടിൽ ആണോ അതോ ഇപ്പോൾ ഉള്ള നാട്ടിൽ ആണോ നൽകേണ്ടത്?

ചോദ്യകർത്താവ്

Swalih. PP

May 29, 2021

CODE :Zak10114

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ആരുടെ ഫിത്റ് സകാതാണോ നല്‍കുന്നത് അയാള്‍ ഉള്ള നാട്ടിലാണ് ഫിത്റ് സകാത്ത് നല്‍കേണ്ടെതെന്നാണ് പ്രബലമായ അഭിപ്രായം. വിരുന്ന് വന്ന കുട്ടി റമളാന്‍ അവസാനനിമിഷത്തിലും പെരുന്നാള്‍ രാത്രിയുടെ ആദ്യനിമിഷത്തിലും എവിടയാണോ ഉള്ളത് അവിടെ കുട്ടിയുടെ ഫിത്റ് സകാത്ത് നല്‍കണം. യാത്രക്കാരന്‍റെയും ജോലിക്കാരന്‍റെയുമെല്ലാം വിധി തന്നെയാണ് വിരുന്നുകാരനുമുള്ളത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter