ആരൊക്കെയാണ സകാത് നല്‍കേണ്ടത്. ആര്‍ക് നല്‍കണം? കടബാധ്യത ഉള്ളവര്‍ സകാത് നല്‍കേണ്ടതുണ്ടോ? സ്വര്‍ണം,ഭൂമി ഇവക്ക് സകാത്ത് ഉണ്ടോ?.

ചോദ്യകർത്താവ്

ഗഫൂര്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ 595 ഗ്രാം വെള്ളിയുടെ വിലയോ അതിലധികമോ ഒരു വര്‍ഷമായി കൈവശമുള്ളവനും കച്ചവടം തുടങ്ങി ഒരു വര്‍ഷം തികയുന്ന അന്ന് ഇത്രയും വെള്ളിയുടെ മൂല്യമനുസരിച്ച് കച്ചവട സാധനങ്ങള്‍ ഉള്ളവനും ഹലാലായ ഉപയോഗത്തിനുള്ള ആഭരണങ്ങളല്ലാത്ത 85 ഗ്രാം സ്വര്‍ണമോ വെള്ളിയോ ഒരു വര്‍ഷമായി കൈവശമുള്ളവനുമാണ് സകാത് നല്‍കേണ്ടത്. 40 ആട് 30 മാട് 5 ഒട്ടകം കൈവശമുണ്ടായാല്‍ അവക്കും സകാത് നല്‍കണം. കടബാധ്യതയുള്ളവനും ഈ പറയപ്പെട്ട സമ്പത്തിന് ഉടമയെങ്കില്‍ സകാത് നല്‍കല്‍ നിര്‍ബന്ധമാണ്. സ്ത്രീകള്‍കും കുട്ടികള്‍കും ധരിക്കാന്‍ വേണ്ടി നിര്‍മിച്ച ആഭരണങ്ങളല്ലാത്ത എല്ലാ സ്വര്‍ണത്തിലും 85 ഗ്രാമോ അധികമോ ഒരു വര്‍ഷമായി കൈവശമുണ്ടെങ്കില്‍ സകാത് നിര്‍ബന്ധമാണ്. കച്ചവടാവശ്യാര്‍ത്ഥം വാങ്ങിയ ഭൂമി വര്‍ഷം തികഞ്ഞ ദിവസം 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമോ അതിലധികമോ ഉണ്ടെങ്കില്‍ ഭൂമിയിലും സകാത് നിര്‍ബന്ധമാവും. കച്ചവടത്തിനുള്ളതല്ലാത്ത ഭൂമിയില്‍ സകാത് ഇല്ല. സകാതിന്റെ അവകാശികളെ വിശദമായി ഇവിടെ വായിക്കാം. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter