വിദേശത്തു ജോലി ചെയ്യുന്ന എന്‍റെ ഭാര്യ ഈ കഴിഞ്ഞ പെരുന്നാളിന് അവളുടെ വീട്ടിലായിരുന്നു. ഫിത്ർ സകാത് കൊടുക്കാൻ ഞാൻ അവളോട് പറയുകയോ മറ്റാരെയും വകലാതാക്കുകയോ ചെയ്യാൻ മറന്നു പോയി. പക്ഷെ , അവളുടെ പിതാവ് അത് കൊടുക്കുകയും ചെയ്തു. ഇത് സ്വീകാര്യമാണോ , അതോ ഞാൻ മറ്റെന്തികിലും പരിഹാരം ചെയ്യേണ്ടതുണ്ടോ ?

ചോദ്യകർത്താവ്

Abdu Shukoor

Jul 6, 2017

CODE :Fiq8723

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഭാര്യയുടെ ഫിത്‍ര്‍ സകാത് നല്‍കേണ്ടത് ഭര്‍ത്താവിന്‍റെ ബാധ്യതയാണ്. അത് ഭര്‍ത്താവ് നല്‍കുകയോ മറ്റാരെയെങ്കിലും വകാലത് ആക്കുകയോ വേണം. ഭര്‍ത്താവിന് നല്‍കാന്‍ കഴിവില്ലെങ്കില്‍ ഭാര്യകഴിവുള്ളവളാണെങ്കിലും അവള്‍ക്ക് അവളുടെ സകാത് നല്‍കല്‍ നിര്‍ബന്ധമില്ല. എങ്കിലും സുന്നതാണ്.

വലിയ മക്കളുടെ ഫിത്‍ര്‍ സകാത് പിതാവിന് സ്വയം നല്‍കാന്‍ അവകാശമില്ല. അവരുടെ സമ്മതം ആവശ്യമാണ്. മുന്‍കൂട്ടി സമ്മതം വാങ്ങാതെ നല്‍കിയാല്‍ അത് സകാതായി പരിഗണിക്കില്ല.

മറ്റൊരാളുടെ ഭാര്യയായ തന്‍റെ മകളുടെ സകാത് നല്‍കാന്‍ പിതാവിനു അവകാശമില്ല. അതിനു മകളുടേയോ മകളുടെ ഭര്‍ത്താവിന്‍റെയോ സമ്മതം ആവശ്യമാണ്. ഭര്‍ത്താവിന്‍റെ സമ്മതമില്ലാതെ ഭാര്യ സ്വയം നല്‍കിയാല്‍ സകാത് വീടുമെന്ന നിയമത്തില്‍ നിന്ന് ഭാര്യയുടെ സമ്മതത്തോടെ പിതാവ് സകാത് നല്‍കിയാല്‍ സകാത് വീടുമെന്ന് മനസ്സിലാകും. وَتَسْقُطُ عَنْ الزَّوْجِ وَالْقَرِيبِ الْمُوسِرَيْنِ بِإِخْرَاجِ زَوْجَتِهِ أَوْ قَرِيبِهِ لِلْفِطْرَةِ عَنْ نَفْسِهِ بِافْتِرَاضٍ أَوْ غَيْرِهِ وَلَوْ بِغَيْرِ إذْنِهِمَا    (شرواني ഭാര്യയോ മറ്റു കൂടുംബാംഗങ്ങളോ തങ്ങളുടെ സകാത് നല്‍കേണ്ട കഴിവുള്ള ഭര്‍ത്താവ് ബന്ധുക്കള്‍ എന്നിവരുടെ സമ്മതമില്ലാതെ സ്വയം സകാത് നല്‍കിയാല്‍ സകാതായി പരിഗണിക്കുന്നതാണ് (ശര്‍വാനി 3/313). ചോദ്യത്തില്‍ പറഞ്ഞ രൂപത്തില്‍ മകളുടെ സമ്മതത്തോടെയാണ് പിതാവ് സകാത് നല്‍കിയതെങ്കില്‍ സകാതായി പരിഗണിക്കും. സമ്മതമില്ലാതെയാണ് നല്‍കിയതെങ്കില്‍ സകാതായി പരിഗണിക്കില്ല. സകാത് ഖളാഅ് വീട്ടേണ്ടതാണ്. 

കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter