അസ്സലാമു അലൈക്കും, വീടുണ്ടക്കാനയി സ്വരൂപിച്ചു വച്ച പൈസക്ക് സകാത്ത് ഉണ്ടോ? വീടു പണി നടന്നു കൊണ്ടിരിക്കുകയാണ്, ഉണ്ടെങ്കിൽ എങ്ങനെയാണ് കണക്കാക്കുക?

ചോദ്യകർത്താവ്

Abdu

Feb 19, 2019

CODE :Fiq9159

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വീടുണ്ടാക്കാനായി സ്വരൂപിച്ച പൈസ കൊണ്ട് പരമാവധി പെട്ടെന്ന്  വീട് പണി പൂർത്തിയാക്കാൻ ശ്രമിക്കണം. അത് പോലെ വീട് പണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക്   വിനിയോഗിക്കുകുയും വേണം. അങ്ങനെ സ്വരൂപിച്ച പണം സകാത്തിന്റെ നിസ്വാബ് എത്തിയതാണെങ്കിൽ അത് കൊണ്ട് വീടു പണി സമയത്തിന് പുർത്തിയാക്കാതെയും  മറ്റു ആവശ്യങ്ങൾക്ക് വിനിയോഗിക്കാതെയും അത് സൂക്ഷിച്ചു വെക്കുന്ന ഓരോ വർഷത്തിനും അതിന്റെ രണ്ടര ശതമാനം വീതം സകാത്ത് കൊടുക്കണം. സകാത്തിന്റെ സമയം ആയിക്കഴിഞ്ഞാൽ ഉടൻ അതിലെ സകാത്ത് വിഹിതം അർഹർക്ക് കൊടുക്കണം. പിന്തിച്ചാൽ കുറ്റക്കാരനാകും (ശറഹുൽ മുഹദ്ദബ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter