ഭാര്യയുടെ സ്വർണത്തിന് സകാത് കൊടുക്കൽ ഭർത്താവിന് നിർബന്ധമുണ്ടോ.ഉണ്ടെങ്കിൽ ആരുടെ പൈസ കൊണ്ടാണ് സകാത് കൊടുക്കേണ്ടത്

ചോദ്യകർത്താവ്

Rasheed

Jun 3, 2019

CODE :Fin9308

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഭാര്യക്ക് ധരിക്കാൻ വേണ്ടി ഉണ്ടാക്കിയ സ്വര്‍ണ്ണാഭരണത്തിന് സകാത്തില്ല (ഫത്ഹുൽ മുഈൻ, തുഹ്ഫ, മുഗ്നി, നിഹായ, അസ്ന, ശറഹുൽ മുഹദ്ദബ്, ബുജൈരിമി, ബാജൂരി, റൌള). സകാത്ത് നിര്‍ബ്ബന്ധമില്ലാത്ത സ്ഥിതിക്ക് ആരാണ് കൊടുക്കേണ്ടത് ആരുടെ പൈസ കൊണ്ടാണ് കൊടുക്കേണ്ടത് എന്നീ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. ഈ വിഷയത്തിൽ കൂടുതൽ മനസ്സിലാക്കാൻ FATWA CODE: Oth9260 എന്ന ഭാഗം വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter