വിഷയം: ‍ മതസ്ഥാപനങ്ങള്‍ക്ക് സകാത്ത് നല്‍കല്‍

പള്ളി, മദ്രസ, മറ്റു മതസ്ഥാപനങ്ങള്‍ പോലോത്തവക്ക് സകാത്ത് നൽകാമോ? മുഴുവനോ അധികമോ വിദ്യാർത്ഥികളും അവകാശികളാണെങ്കിൽ പറ്റുമോ?

ചോദ്യകർത്താവ്

KHAYARUNNEESA

May 13, 2020

CODE :Fiq9804

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മതസ്ഥാപനങ്ങള്‍ക്കോ അനാഥ-അഗതി മന്ദിരങ്ങള്‍ക്കോ റിലീഫ് കമ്മിറ്റികള്‍ക്കോ സകാത്ത് നല്‍കിയാല്‍ സകാത്ത് വീടുകയില്ല.

സകാത്തിന്‍റെ അവകാശികളായി പറയപ്പെട്ട വ്യക്തികള്‍ക്കാണ് സകാത്ത് നല്‍കേണ്ടത്. സകാത്ത് നല്കുന്നതിന് മൂന്ന് രീതികളാണുള്ളത്.

  1. ഉടമ അവകാശികളെ നേരില്‍കണ്ട് നല്‍കുക.
  2. മറ്റൊരു വ്യക്തിയെ വകാലത്താക്കി ഏല്‍പിക്കുക.
  3. ഇസ്ലാമികഭരണകൂടമുള്ളിടത്ത് സകാത്ത് ഖലീഫയെയോ ഖലീഫ പിരിച്ചെടുക്കാന്‍ ഉത്തരവാദിത്തപ്പെടുത്തിയവരെയോ ഏല്‍പ്പിക്കുക.

ഇസ്ലാമികഭരണകൂടമില്ലാത്തിടത്ത് സ്വയം നല്‍കുകയോ മറ്റൊരാളെ വകാലത്താക്കുകയോ മാത്രമാണ് വഴിയുള്ളത്. സ്വന്തമായി നല്കലാണുത്തമം. മറ്റൊരാളെ വകാലത്താക്കിയാലും പണമായി നല്‍കേണ്ട സകാത്ത് പണമായി തന്നെ അവകാശികളിലേക്കെത്തണം. ഭക്ഷണമായോ കിറ്റുകളായോ വസ്ത്രങ്ങളായോ സകാത്ത് കൊടുത്താല്‍ വീടുകയില്ല.  വകാലത്താക്കിയ വ്യക്തി അവകാശികള്‍ക്ക് എത്തിക്കാതിരുന്നാല്‍ സകാത്ത് നല്‍കേണ്ട വ്യക്തിയുടെ ബാധ്യത വീടുകയില്ല.

സ്ഥാപനങ്ങള്ക്കോ കമ്മിറ്റികള്‍ക്കോ സകാത്ത് നല്‍കുമ്പോള്‍ അത് വകാലത്താണെന്ന് തെറ്റിദ്ധരിച്ചവരും തെറ്റിദ്ധരിപ്പിക്കുന്നവരുമുണ്ട്. വകാലത്ത് വ്യക്തിയെയാണ് ഏല്‍പ്പിക്കേണ്ടത്. നാം സകാത്ത് സ്വത്ത് ഏല്‍പിക്കുന്ന കമ്മിററിയുടെ പ്രസിഡന്‍റ്/സെക്രട്ടറി ഇന്നൊരാളും നാളെ വേറൊരാളുമായേക്കാം. നാം നല്‍കിയ സകാത്ത് വിതരണം ചെയ്യപ്പെടുന്നതിന് മുമ്പ് ആള് മാറിയേക്കാം. ഇതെങ്ങനെ വകാലത്താകും.

സകാത്ത് വകാലത്ത് എന്ന പേരില്‍ വാങ്ങുകയും അത് ഭക്ഷണമോ കിറ്റോ വസ്ത്രങ്ങളോ മരുന്നുകളോ ഉപയോഗവസ്തുക്കളോ ഒക്കെ വാങ്ങിക്കൊടുക്കുന്ന കമ്മിറ്റികളുടെയും സ്ഥാപനങ്ങളുടെയും അത്യതികം അപടകടകരമാണ്.

പള്ളിപോലെയുളള സ്ഥാപനങ്ങള്‍ പരിപാലിക്കുന്നത് പോലെയുളള പൊതുനന്മകള്‍ക്ക് വേണ്ടി കടം വാങ്ങിയ വ്യക്തികള്‍ക്ക് ആ കടം വീട്ടുന്നതിന് വേണ്ടി കടക്കാരനെന്ന നിലക്ക് സകാത്ത് വാങ്ങാവുന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter