ഞങ്ങൾ രണ്ടാളുടെ ഫിത്ർ സകാത്തിന്‍റെ അരി മൂന്നാളുകൾക്ക് വീതിച്ചു നല്കാൻ പറ്റുമോ? അതായത് ഞങ്ങൾ മൂന്നു കിലോ വെച്ച് ഒരാളുടെ വിഹിതം കൊടുക്കാനാണുദ്ദേശിക്കുന്നത്. പക്ഷെ ഞങ്ങളുടെ കയ്യിൽ അഞ്ചു കിലോയുടെ രണ്ടു പാക്കറ്റ് ആണ് അപ്പോൾ ഒരു അഞ്ചു കിലോയുടെ പാക്കറ്റ് ഒരവകാശിക്ക് ഞങ്ങളുടെ രണ്ടാളുടെ സകാത്തായി കൊടുക്കുകയും മറ്റൊരാൾ മറ്റേ കിറ്റും കൊടുത്താൽ പറ്റുമോ?

ചോദ്യകർത്താവ്

Abduljaleel

May 21, 2020

CODE :Fiq9831

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

രണ്ടുപേരുടെ ഫിത്റ് സകാത്തിന്‍റെ അരി മൂന്നുപേര്‍ക്ക് വീതിച്ചു നല്‍കാവുന്നതാണ്. ചോദ്യത്തില്‍ പറഞ്ഞ വിതരണത്തിന്‍റെ രീതി വ്യക്തമായിട്ടില്ല. നിങ്ങളില്‍ ഒരാള്‍ രണ്ടാളുടേതും കൊടുക്കുകയാണോ രണ്ടാളും ചേര്‍ന്ന് നല്‍കുകയാണോ തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമല്ല. മൂന്നാളുകള്‍ക്ക് വീതിച്ചു നല്‍കാമോ എന്ന് ചോദിച്ച ശേഷം നിങ്ങള്‍ വീതിച്ചുനല്‍കുന്ന രീതി പറഞ്ഞതില്‍ രണ്ടാള്‍ക്കാണ് നല്‍കുന്നത്. രണ്ടാള്‍ക്ക് കൊടുക്കുന്നതിനും തെറ്റില്ല.

നിങ്ങള്‍ രണ്ടു പേരാണല്ലോ ഉള്ളത്. നിങ്ങളിലൊരാള്‍ മറ്റേയാളെ ഫിത്റ് സകാത്ത് നല്‍കാന്‍ വകാലത്താക്കൂ. രണ്ടാളുടേതും അയാള്‍ നല്‍കട്ടെ. അയാള്‍ക്ക് സൌകര്യപൂര്‍വ്വം രണ്ടാള്‍ക്കോ മൂന്നാള്‍ക്കോ അത് വീതിച്ചു നല്‍കാം.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter