വിഷയം: ‍ സകാത്ത് മുന്തിച്ചു നല്‍കല്‍

മാസംതോറും വരുമാനത്തിന്‍റെ നിശ്ചിതശതമാനം സകാത്തിന്‍റെ നിയ്യത്തോടെ അര്‍ഹരായവര്‍ക്ക് കൊടുത്താല്‍ വാര്‍ഷിക കണക്കനുസരിച്ച് ഉണ്ടാകുന്ന സകാത്തിന്‍റെ സംഖ്യയില്‍ നിന്ന് മുന്‍കൂട്ടി കൊടുത്ത സംഖ്യ കുറച്ച് ബാക്കി വരുന്നത് കൊടുത്താല്‍ മതിയാകുമോ?

ചോദ്യകർത്താവ്

NOUFAL.PK

Jun 28, 2020

CODE :Fat9899

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിസാബ് (സകാത്ത് നല്കല്‍ നിര്‍ബന്ധമാകുന്ന ഏറ്റവും കുറഞ്ഞ തുക) എത്തിയ പണത്തിന്‍റെ സകാത്ത് വര്‍ഷം തികയുന്നതിന് മുമ്പേ നല്‍കുന്നതിന് കുഴപ്പമില്ല. രണ്ടു വര്‍ഷത്തിനുള്ളത് മുന്തിച്ച് നല്‍കാന്‍ പറ്റില്ല. (ഫത്ഹുല്‍മുഈന്‍)

കച്ചവടത്തിന്‍റെ സകാത്ത് നിസാബ് എത്തിയിട്ടില്ലെങ്കിലും വര്‍ഷം തികയുന്നതിന് മുമ്പ് മുന്തിച്ച് നല്‍കാവുന്നതാണ് (ഫത്ഹുല്‍മുഈന്‍)

സകാത്ത് മുന്തിച്ചുനല്‍കുമ്പോള്‍ ഇതെന്‍റെ മുന്തിച്ചുനല്‍കുന്ന സകാത്താണെന്ന് നിയ്യത്ത് ചെയ്യണം (ഫത്ഹുല്‍മുഈന്‍)

മുകളില്‍ പറഞ്ഞതു പ്രകാരം, ഒരു വര്‍ഷത്തെ സകാത്ത് മുന്തിച്ചുനല്‍കാമെന്ന് പറഞ്ഞതിനാല്‍ വാര്‍ഷികസകാത്ത് കണക്ക് ക്ലിയറാക്കുമ്പോള്‍ ബാക്കിയുള്ളത് നല്‍കിയാല്‍ മതിയെന്ന് മനസിലായല്ലോ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter