ആരൊക്കെയാണ് മഹ്റം?

ചോദ്യകർത്താവ്

മുഹമ്മദ്

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

മുലകുടി ബന്ധം കുടുംബ ബന്ധം വൈവാഹിക ബന്ധം എന്നിങ്ങനെ മൂന്ന് നിലക്കാണ് വിവാഹ ബന്ധം ഹറാമാവുക. കുടുംബ ബന്ധം മുഖേനയും മുലകുടി ബന്ധം മുഖേനയും ഏഴ് വിഭാഗം ആളുകള്‍ നിഷിദ്ധമാവും.

കുടുംബന്ധം മുഖേന വിവാഹം നിഷിദ്ധമായവര്‍: മാതാവ്, പിതാ-മാതാമഹികള്‍ (അവര്‍ എത്ര മേല്‍പോട്ട് പോയാലും), പുത്രിമാര്‍, പൗത്രികള്‍ (അവര്‍ എത്ര താഴെത്തോളം), സഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും (മാതാവും പിതാവുമൊത്തവര്‍, മാതാവോ പിതാവോ ഒത്തവര്‍), പിതൃസഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, മാതൃസഹോദരികള്‍ മൂന്ന് വിധത്തിലുള്ളതും, സഹോദര പുത്രിമാര്‍, സഹോദരീ പുത്രിമാര്‍(ഇവര്‍ എത്ര കീഴ്‌പോട്ടു പോയാലും).

കുടുംബ ബന്ധം മുഖേന ഹറാമായവരെല്ലാം മുലകുടി ബന്ധത്തിലൂടെയും ഹറാമാകും. വിവാഹ ബന്ധത്തിലൂടെ ഹറാമായവര്‍: കുടുംബ ബന്ധം മുഖേനയോ മുലകുടി ബന്ധം മുഖേനയോ ഉള്ള ഭാര്യയുടെ മാതാവ്, മാതാ പിതാമഹികള്‍ ( എത്ര മേല്‍പോട്ട് പോയാലും), ഭാര്യയുടെ പുത്രികളും പൌത്രികളും അവര്‍ എത്ര താഴോട്ട് പോയാലും (ഭാര്യയുമായി സംയോഗം നടന്നാല്‍ മാത്രമെ ഈ പുത്രി ഹറാമാകുകയുള്ളൂ.), പിതാവിന്റെ ഭാര്യ (സ്വന്തം പിതാവ് പിതാവിന്റെ പിതാവ് മാതാവിന്റെ പിതാവ്  തുടങ്ങി എത്ര മുകളിലുള്ളവരായാലും അവരുടെ ഭാര്യമാര്‍), സന്താനങ്ങളുടെ ഭാര്യമാര്‍ (സന്താനങ്ങള്‍ എത്ര കീഴ്‌പോട്ട് പോയാലും) എന്നിവരാകുന്നു. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.  

ASK YOUR QUESTION

Voting Poll

Get Newsletter