അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


താങ്കള്‍ മനസ്സിലാക്കിയതുപോലെത്തന്നെ വലിയ അശുദ്ധിയെ നീക്കുന്നു എന്നതാണ് ഉദ്ദേശിക്കുന്നത്. വലിയ അശുദ്ധിയെ ഉയർത്തുന്നു എന്ന് നിയ്യത്ത് ചെയ്യുമ്പോള്‍ മാനസികമായി സംതൃപ്തനാവുന്നില്ലെങ്കില്‍ ഞാന്‍ വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകുന്നു എന്ന് നിയ്യത്ത് ചെയ്താല്‍ മതി.  


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.