അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


വളര്‍ത്തുപൂച്ച കാഷ്ടിച്ച ശേഷം പുതപ്പിലോ വിരിപ്പിലോ വന്നിരിക്കുമ്പോള്‍ അവയില്‍ നജസ് പുരണ്ടതായി കണ്ടാല്‍ അവ കഴുകി വൃത്തിയാക്കല്‍ നിര്‍ബന്ധമാണ്. നജസ് കാണാത്തപക്ഷം അത് ശുദ്ധിയുള്ളതാണെന്ന് മനസിലാക്കാം.


എന്നാല്‍ മനുഷ്യനല്ലാത്ത മറ്റു മൃഗങ്ങളുടെ വിസര്‍ജനദ്വാരങ്ങളിലെ നജസിനെ തൊട്ട് (അവ വെള്ളത്തില്‍ വീണ് നജസാക്കുന്നതില്‍) വിട്ടുവീഴ്ചയുണ്ട്. ആയതിനാല്‍ ആ ജീവികള്‍ വെള്ളത്തില്‍ വീണാല്‍ അവയുടെ ഗുഹ്യഭാഗത്തുള്ള നജസ് കാരണം ആ വെള്ളം അശുദ്ധമാവുകയില്ല (തുഹ്ഫ 1/160)


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ