അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ഏതു ജീവിയുടെയും മലവും മൂത്രവും നജസാണ്. വളര്‍ത്തുമൃഗങ്ങളുടെ കാഷ്ടവും ഇതില്‍പെടുമല്ലോ.


വളര്‍ത്തുമൃഗങ്ങളുമായി പെരുമാറുമ്പോള്‍് വസ്ത്രത്തിലോ ശരീരത്തിലോ അവയുടെ മൂത്രമോ കാഷ്ടമോ ആകുന്നതിന് കുഴപ്പമൊന്നുമില്ല. ശരീരവും വസ്ത്രവും മുഴുസമയവും നജസില്‍ നിന്ന് ശുദ്ധിയായിരിക്കണമെന്ന നിര്‍ബന്ധകല്‍പന ഇസ്ലാമിലില്ല(ഫത്ഹുല്‍ മുഈന്‍്).


ശരീരവും വസ്ത്രവും സധാസമയവും നജസില്‍ നിന്ന് മുക്തമാകണമെന്ന നിര്‍ബന്ധകല്‍പന ഇല്ലെങ്കിലും എപ്പോഴും പൂര്‍ണമായ ശുദ്ധിയെയും വൃത്തിയെയും പ്രോല്‍സാഹിപ്പിക്കുന്ന മതമാണ് ഇസ്ലാം. വൃത്തി ഈമാനിന്‍റെ പകുതിയാണെന്ന് തിരുനബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്.


എന്നാല്‍ മേല്‍പറഞ്ഞ നജസുകള്‍് ശരീരത്തിലോ വസ്ത്രത്തിലോ ഉണ്ടായിരിക്കെ നിസ്കാരം ശരിയാവുകയില്ല. നിസ്കാരത്തില്‍് ഈ നജസുകള്‍ക്ക് വിട്ടുവീഴ്ചയില്ല.(ഫത്ഹുല്‍മുഈന്‍്)


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.