വിഷയം: ‍ ജോലിയില്ലാത്ത പ്രവാസിയുടെ ഫിത്റ് സകാത്ത്

പ്രായ പൂർത്തിയായ ഒരാൾ വിദേശത്തു ആണ് ഉള്ളത് . ജോലി ഒന്നും ഇല്ല . മാതാപിതാക്കൾ നാട്ടിലും . ഇവിടെ ആരാണ് ഫിത്തർ സകാത് കൊടുക്കേണ്ടത്? മാതാപിതാക്കൾ അയാൾക്ക് വേണ്ടി നാട്ടിൽ കൊടുത്താൽ മതിയോ? അതല്ല അയാൾക്ക്‌ ഫിത്റിന്‍റെ അരി വാങ്ങാൻ വേറൊരാൾ കാശ് കൊടുത്തു . അങ്ങനെ അയാൾ സ്വയം അരി വാങ്ങി കൊടുത്താൽ മതിയാവുമോ ?

ചോദ്യകർത്താവ്

suhaib

May 21, 2020

CODE :Fiq9828

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ചോദ്യത്തില്‍ പരാമര്‍ശിക്കപ്പെട്ട വ്യക്തി ഫിത്റ് സകാത്ത് കൊടുക്കാന്‍ ബാധ്യസ്ഥനാണോ എന്നത് ആദ്യം മനിസ്സിലാക്കേണ്ടതാണ്.  തനിക്കും താന്‍ ചെലവ് നല്‍കല്‍ നിര്‍ബന്ധമായ തന്‍റെ ആശ്രിതര്‍ക്കും പെരുന്നാല്‍ ദിനത്തിലെ രാവിലും പകലിലും വേണ്ട താമസം, വസ്ത്രം, ഭക്ഷണം, എന്നിവയും തനിക്ക് കടബാധ്യതയുണ്ടെങ്കില്‍ അതും കഴിച്ച് വല്ലതും മിച്ചമുള്ളവനാണ് ഫിത്റ് സകാത്ത് നല്‍കേണ്ടത്. മാതാപ്പിതാക്കള്‍ തന്നെ ആശ്രയിച്ചു ജീവിക്കുന്നവരാണെങ്കില്‍ അവരുടെയും സകാത്ത് ഇവനാണ് നല്‍കേണ്ടത്.

മാതാപ്പിതാക്കളുടെ സകാത്ത് അവരെവിടെയാണോ ഉള്ളത് അവിടെയും ഈ വ്യക്തിയുടെ സകാത്ത് ഈ വ്യക്തിയുള്ളിടത്തുമാണ് കൊടുക്കേണ്ടത്. സകാത്ത് നല്‍കാന്‍ വേണ്ടി ഇവന് മാതാപ്പിതാക്കളെ ഏല്‍പ്പിക്കാവുന്നതാണ്. മറ്റൊരു നാട്ടിലേക്ക് സകാത്ത് നീക്കം ചെയ്യാമെന്ന അഭിപ്രായപ്രകാരം അവന്‍റെ സകാത്ത് നല്‍കാനും മാതാപ്പിതാക്കളെ ഏല്‍പ്പിക്കാം. ഒരാളുടെ മേല്‍ നിര്‍ബന്ധമായ ഫിത്റ് സകാത്ത് അയാളുടെ വകാലത്ത് ഇല്ലാതെ മറ്റൊരാള്‍ നല്‍കിയാല്‍ ബാധ്യത വീടുകയില്ല.

മറ്റൊരാളുടെ കയ്യില്‍ നിന്ന് കാശ് വാങ്ങി അരി വാങ്ങിക്കൊടുക്കുന്നതിന് കുഴപ്പമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter