അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.
നല്‍കാമെന്നേല്‍ക്കുന്നതിലൂടെ അത് വാഗ്ദാനമാണ് ആവുക. വാഗ്ദാനം ചെയ്തത് പാലിക്കല്‍ വളരെ ഉത്തമമാണ്, അത് കൊണ്ട് മാത്രം അത് നല്‍കല്‍ നിര്‍ബന്ധമാണെന്നോ മരണപ്പെട്ടാല്‍ അത് ബാധ്യതയായി തുടരുമെന്നോ പറഞ്ഞുകൂടാ. നേര്‍ച്ചയാക്കുന്നതിലൂടെ മാത്രമേ വീട്ടല്‍ നിര്‍ബന്ധവും മരണപ്പെട്ടാലും ബാധ്യതയായി തുടരുന്നതും ആവുകയുള്ളൂ. ഇവ്വിഷയകമായി മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാം
ദൈദനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍