അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
നിലവിലെ സാഹചര്യത്തില്‍ ഏറെ ഉപയോഗിക്കപ്പെടുന്നതും അവശ്യ വസ്തുവായി മാറിയതുമാണ് സാനിറ്റൈസര്‍. ഇവയിലധികവും എഥനോള്‍, മെഥനോള്‍ തുടങ്ങി വിവിധ തരത്തിലുള്ള ആള്‍കഹോള്‍ വലിയ അളവില്‍ അടങ്ങിയിട്ടുമുണ്ട്. ആള്‍കഹോള്‍ എന്നത് ഒരു ഫാമിലി പേരാണെന്നും അവയില്‍ ലഹരിക്കായി ഉപയോഗിക്കുന്നവയും കേവലം വ്യാവസായികാവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിക്കപ്പെടുന്നവയും ഉണ്ടെന്നാണ് വിദഗ്ധരില്‍ മനസ്സിലാക്കാനായത്. അത് പ്രകാരം ഇവ്വിഷയകമായി, മുമ്പ് നാം വിശദമാക്കിയത് ഇവിടെ വായിക്കാവുന്നതാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.