അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


കരയിലും കടലിലും ജീവിക്കുന്ന ജീവിയായതിനാല്‍ ആമയെ ഭക്ഷിക്കാന്‍ പറ്റില്ല എന്നാണ് പ്രബലമായ അഭിപ്രായം (തുഹ്ഫ 9/440)


ആമ ഭക്ഷ്യയോഗ്യമല്ലെന്ന് ഫത്ഹുല്‍മുഈനിലും നിഹായയിലും മറ്റു ഗ്രന്ഥങ്ങളിലുമെല്ലാം കാണാം.


ആമയെ ഭക്ഷിക്കാമെന്ന അഭിപ്രായം മജ്മൂഅില്‍‌ ഇമാം നവവി(റ) രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അത് പ്രബലമല്ലെന്ന് തുഹ്ഫയില്‍ ഇബ്നുഹജര്‍ വിശദീകരിച്ചിട്ടുണ്ട്.


മേല്‍പറയപ്പെട്ട വിധിയില്‍ എല്ലാത്തരം ആമകളും ഉള്‍പ്പെടുന്നതാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.