അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


സ്വര്‍ണ്ണത്തിന് സ്വര്‍ണ്ണം തന്നെ സകാത്തായി നല്‍കണമെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലം. എന്നാല്‍ വില നല്‍കിയാലും മതി എന്ന ഫത്’വയും പണ്ഡിതാഭിപ്രായവുമെല്ലാം ബിഗ്’യ(100)യിലും ഫതാവാഇബ്നിസിയാദ് (112)ലും തര്‍ശീഹ്(155)ലുമെല്ലാം ഉദ്ധരിച്ചതായി കാണാം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.