അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ചെയ്യല്‍ നിര്‍ബന്ധമില്ലാത്ത പുണ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ സ്വയം ബാധ്യത ഏറ്റെടുക്കുക എന്നതാണ് നേര്‍ച്ച എന്നതുകൊണ്ടുള്ള സാങ്കേതികമായ ഉദ്ദേശ്യം. നേര്‍ച്ച സംഭവിക്കാന്‍ പദമുച്ചരിക്കല്‍ നിര്‍ബന്ധമാണ്. കരുതിയത് കൊണ്ട് നേര്‍ച്ച സംഭവിക്കില്ല. എങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കരുതിയാല്‍ അത് നടപ്പിലാക്കല്‍ പുണ്യമുള്ള കാര്യമാണ്.


മനസ്സ് കൊണ്ട് കരുതിയത് കൊണ്ട് മാത്രം നേര്‍ച്ച സംഭവിക്കില്ല എന്നതിനാല്‍ അതില്‍ വസ്’വാസായി പ്രയാസപ്പെടേണ്ടതില്ല.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.