വിഷയം: ‍ ഹജ്ജ്

ഹജ്ജിനു പോയ സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടാൽ അവൾ ഇദ്ദ അനുഷ്ഠിക്കേണ്ടതുണ്ടോ?

ചോദ്യകർത്താവ്

Sahla

Jun 11, 2024

CODE :Haj13658

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവന് ആണ്  സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ

ഹജ്ജ് യാത്രക്കിടയിൽ വെച്ച് ഭർത്താവ് മരിച്ചാൽ ഇദ്ദയിൽ തന്നെ യാത്ര തുടർന്ന് ഹജ്ജ് കർമം മുഴുമിച്ച് പെട്ടന്ന് നാട്ടിലെത്തി ബാക്കിയുള്ള ദിവസങ്ങൾ ഇദ്ദ ആചരിക്കകയോ അല്ലെങ്കിൽ ഹജ്ജിനു പോകാതെ തിരിച്ചു നാട്ടിലേക്ക് തന്നെ മടങ്ങുകയോ ആവാം. എന്നാൽ, ഹജ്ജിനായി ഒരുങ്ങി യാത്ര തുടങ്ങുന്നതിന് മുമ്പാണ് ഭർത്താവ് മരിച്ചതെങ്കിൽ  ഹജ്ജിനായി പിന്നെ യാത്ര തിരിക്കാവതല്ല. ഇദ്ദ ആചരിക്കുകയാണ് വേണ്ടത്. (തുഹ്ഫ 5/108)

ഈമാനോടെ ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter