മരിച്ചതിനു ശേഷം 7, 14, 40 ആണ്ട് തുടങ്ങിയവ കഴിക്കുന്നതിന്‍റെ അടിസ്ഥാനം എന്താണ്?

ചോദ്യകർത്താവ്

മുഹമ്മദ് ഹനീഫ്, ഉമര്‍ ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരണപ്പെട്ടവര്‍ 7 ദിവസം (മറ്റൊരു റിപ്പോര്‍ട്ടില്‍ 40 ദിവസം) ഖബറില്‍ ചോദ്യം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ആ ദിവസങ്ങളില്‍ അവരുടെ പേരില്‍ ഭക്ഷണവിതരണം നടത്താറുണ്ടന്നും ഹദീസില്‍ വന്നിട്ടുണ്ട്. ഇമാം ഇബ്‌നുഹജറുല്‍ ഹൈതമി(റ) ഈ ഹദീസിനെ വിശദീകരിച്ച് ഇത് സ്വഹാബത്തിന്റെ കാലത്ത് നിരാക്ഷേപം ചെയ്തുവന്നിരുന്നു എന്ന് തന്റെ ഫതാവല്‍ കുബ്‌റ(2/30) യില്‍ സമര്‍ഥിക്കുന്നുണ്ട്. 7 നു അല്ലെങ്കില്‍ 40നു ഖബറിലെ ചോദ്യം അവസാനിക്കുന്നു. ചോദ്യം അവസാനിക്കുമ്പോഴാണല്ലോ പൂര്‍ണ്ണ റിസള്‍ട്ട് വരുന്നത്. അതിനു ശേഷമല്ലേ അവന്‍റെ ജയപരാജയങ്ങള്‍ക്കനുസരിച്ച ശിക്ഷയോ പ്രതിഫലമോ നല്‍കുന്നത്. കുറ്റങ്ങള്‍ ചെയ്തവന്‍ മഗ്ഫറത്തിനായി കേഴുന്ന ഒരു പ്രധാന സമയമാണല്ലോ അത്. അതിനാല്‍ മയ്യിത്തിന്‍റെ പേരില്‍ സ്വദഖ ചെയ്യുകയും മയ്യത്തിനു വേണ്ടി പ്രത്യേകം ദുആ ചെയ്യുകയും ചെയ്യുന്നു. ഇതിനു പുറമെ സ്വഹാബതും താബിഉകളും ഈ രീതിയില്‍ അനുവര്‍ത്തിച്ചിരുന്നു. അവരുടെ ചര്യ നാം തുടര്‍ന്നു പോരുന്നു. ഇതു സംബന്ധമായ കുടുതലറിയാന്‍ താഴെ കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്. മരിച്ചവര്‍ക്ക് വേണ്ടി സത്കര്‍മങ്ങല്‍ മരണപ്പെട്ട കുട്ടികളുടെമേല്‍ ആണ്ട് കഴിക്കല്‍ മഹാന്‍മാരുടെ ആണ്ട് നേര്‍ച്ച, ഉറൂസ് നന്മ കൊണ്ട് കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമൂഹത്തില്‍ നാഥന്‍ നമ്മെയും ഉള്‍പ്പെടുത്തട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter