മഹാനായ ശെെഖ് മുഹിയദ്ദീന്‍ ജീലാനി തങ്ങളുടെ വഫാത് ദിനം നടത്തുന്നു, എന്നാല്‍ നബി തങ്ങളുടെ വഫാത് ദിനം നടത്തുന്നത് കാണാറില്ല എന്തു കൊണ്ടായിരിക്കും ഇത്?

ചോദ്യകർത്താവ്

അബൂനസീല്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജീലാനി തങ്ങളുടെ വഫാത് ദിനത്തില്‍ നബി തങ്ങള്‍ മാതൃക കാണിച്ച പ്രകാരം അന്നേ ദിവസം മഹാനവര്‍കള്‍ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും സ്വദഖ ചെയ്യുകയുമാണ് ചെയ്യുന്നത്. ഓരോ വര്‍ഷാരംഭിത്തിലും ഉഹ്ദ് ശുഹദാക്കളുടെ മഖ്ബറ സന്ദര്‍ശിച്ച് നബി തങ്ങള്‍ ദുആ ചെയ്യാറുണ്ടായിരുന്നു. ഖദീജ ബീവി (റ) യുടെ പേരില്‍ നബി (സ) ആടിനെ അറുത്ത് നല്‍കാറുണ്ടായിരുന്നുവെന്നും ഹദീസുകളില്‍ കാണാം. മുഹ്‍യുദ്ദീന്‍ ശൈഖ് (റ) ന്റെ വഫാത് ദിനത്തില്‍ മഹാനവര്‍കള്‍ക്ക് വേണ്ടി ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും അതിലുപരിയും നബി (സ) യുടെ വഫാത് ദിനത്തിലും നാം ചെയ്യാറുണ്ട്. നാം നബി തങ്ങളുടെ പേരില്‍ സ്വദഖയും മറ്റു സല്‍പ്രവര്‍ത്തനങ്ങളും നബി (സ) വഫാതായ റബീഉല്‍ അവ്വല്‍ 12 നു നടത്താറുണ്ടല്ലോ. നബി (സ) യുടെ ജന്മദിനം നാം ആഘോഷിക്കുന്നു മറ്റുള്ളവരുടെ ജന്മദിനം ആഘോഷിക്കുന്നില്ല എന്നത് മാത്രമാണ് വിത്യാസം. നബി തങ്ങള്‍ അയക്കപ്പെട്ടത് ലോകത്തിനാകമാനം അനുഗ്രഹമായിട്ടാണെന്നും അള്ളാഹുവിന്റെ അനുഗ്രഹത്തില്‍ സന്തോഷിക്കണമെന്നും ഖുര്‍ആന്‍ പ്രത്യേകം നിര്‍ദ്ദേശിക്കുകയും ചെയ്തത് കൊണ്ടാണ് നബിയുടെ ജന്മദിനമാഘോഷിക്കുന്നത്. നബി തങ്ങള്‍ വഫാതായതും റബീഉല്‍ അവ്വല്‍ 12 നായത് കൊണ്ട് അന്നേ ദിവസം ആഘോഷിക്കാമോ എന്ന ചോദ്യത്തിനു ഇമാം സുയൂത്വി (റ) ഇങ്ങനെ മറുപടി പറഞ്ഞു. നബി തങ്ങളുടെ ജീവിതം നമുക്ക് വലിയ അനുഗ്രഹമാണ്. നബിയുടെ വഫാത് വലിയ മുസ്വീബതുമാണ്. അനുഗ്രഹങ്ങളുടെ നന്ദി പ്രകടിപ്പിക്കാനും മുസ്വീബതിന്റെ മേല്‍ ക്ഷമിക്കാനും അത് മറച്ച് വെക്കാനുമാണ് ശരീഅത് കല്‍പിച്ചത്. കുട്ടി ജനിച്ചാല്‍ അഖീഖ അറുത്ത് സന്തോഷം പ്രകടിപ്പിക്കാന്‍ പറഞ്ഞ ശരീഅത് മരിക്കുന്ന അവസരത്തില്‍ അറുക്കാനോ മറ്റോ കല്‍പിച്ചിട്ടില്ലെന്ന് മാത്രമല്ല തേങ്ങിക്കരച്ചില്‍ പോലോത്ത ഖേദപ്രകടനങ്ങള്‍ നിരോധിക്കുകയും ചെയ്തു.  അപ്പോള്‍ ശരീഅതിന്റെ നിയമങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് ഈ ദിവസം നബി തങ്ങളുടെ ജനനം ആഘോഷിക്കേണ്ടതും നബിയുടെ വഫാത് കാരണമായുള്ള ഖേദം പ്രകടിപ്പിക്കാതിരിക്കേണ്ടതുമാണ് എന്നാണ്. ബന്ധപ്പെട്ട ലേഖനങ്ങള്‍ താഴെ ലിങ്കുകളില്‍ വായിക്കാം. മരിച്ചവര്‍ക്കുവേണ്ടിയുള്ള സല്‍കര്‍മങ്ങള്‍: മദ്ഹബുകള്‍ എന്തു പറയുന്നു? മരിച്ചവര്‍ക്കുവേണ്ടിയുള്ള സല്‍കര്‍മങ്ങള്‍ കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter