വിഷയം: ‍ നബിയുടെ മാതാപിതാക്കള്‍

നബി (സ) യുടെ മാതാപിതാക്കൾ മുശ്‌രിക്കുകൾ ആയിരുന്നു എന്നാണ് ഇമാമീങ്ങൾ പഠിപ്പിക്കുന്നത് എന്ന് ഒരു മൗലവി പറയുന്നു. നബിയുടെ മാതാപിതാക്കളെ പറ്റി അഹ്ലുസുന്നത് വൽ ജമാഅത്തിന്റെ വിശ്വാസം എന്താണ്?

ചോദ്യകർത്താവ്

Mishal

Oct 11, 2021

CODE :Ahl10602

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തിരുനബി(സ്വ)യുടെ മാതാപ്പിതാക്കള്‍ മുശ്രിക്കുകളായിരുന്നോ അല്ലേ എന്നതിലും അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമോ ഇല്ലേ എന്നതിലും പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. വിശ്വാസപരമായോ കര്‍മപരമായോ ഉള്ള അടിസ്ഥാനകാര്യങ്ങളല്ലാത്ത ഇത്തരം വിഷയങ്ങളില്‍ അഭിപ്രായഭിന്നത സ്വാഭാവികമാണല്ലോ.

ഹദീസുകളുടെ പിന്‍ബലത്തില്‍ അവര്‍ സ്വര്‍ഗത്തിലാണെന്നും അല്ലെന്നും അഹ്ലിസുന്നത് വൽ ജമാഅത്തിന്റെ പണ്ഡിതര്‍ തന്നെ സമര്‍ഥിച്ചിട്ടുണ്ട്. ഇവ്വിഷയത്തില്‍ രണ്ടാലൊരഭിപ്രായം പറയാതെ മൌനം പാലിക്കലാണ് ഉത്തമമെന്ന് പറഞ്ഞ പക്ഷവുമുണ്ട്.

സമാനമായ ചോദ്യത്തിന് മുമ്പ് മറുപടി കുറിച്ചത് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter