ഔലിയാക്കളെ സ്വപ്നം കണ്ടാലുള്ള നേട്ടങ്ങൾ എന്തൊക്കെ

ചോദ്യകർത്താവ്

Noufal

Jan 11, 2019

CODE :Aqe9059

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

നബി (സ്വ) അരുൾ ചെയ്തു: ‘നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണ്. അതിനാൽ നിങ്ങൾ അല്ലാഹുവിനെ സ്തുതിക്കുകയും മറ്റുള്ളവരോട് അക്കാര്യം പറയുകയും ചെയ്യുക’ (ബുഖാരി, മുസ്ലിം). നല്ല മനുഷ്യനിൽ നിന്ന് സംഭവിക്കുന്ന നല്ല സ്വപ്നങ്ങൾ പ്രവാചകത്വത്തിന്റെ 46 ഭാഗങ്ങളിൽ ഒന്നാണ് (ബുഖാരി, മുസ്ലിം). എനിക്ക്  ശേഷം നുബുവ്വത്തിൽ നിന്ന് സന്തോഷ വാർത്തകൾ മാത്രമേ അവശേഷിക്കൂ. സന്തോഷ വാർത്തായെന്നാൽ അത് നല്ല സ്വപ്നങ്ങളാണ്(മുവത്വഅ്). ചുരുക്കത്തിൽ നല്ല സ്വപ്നം അതേതുമാകട്ടേ ഒരാൾ കാണുന്നുണ്ടെങ്കിൽ അതിന്റെ നേട്ടം അത് അദ്ദേഹത്തെ അല്ലാഹു ഇഷ്ടപ്പെട്ടതിന്റെ ലക്ഷണവും അല്ലാഹുവിൽ നിന്നുള്ള സന്തോഷ വാർത്തയുമാണ് എന്നതാണ്.. അതോടൊപ്പം അത് പ്രവാചകത്വത്തിന്റെ ഭാമായതിനാൽ താൻ സഞ്ചരിക്കുന്നത് പ്രവാചർ (സ്വ)യുടെ പാതയിലാണെന്ന സാക്ഷ്യവും ധാരാളം ഖൈറ് ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്നതിന്റെ അടയാളവും കൂടിയാണ്. അതിനാൽ ഇത്തരം സൽ സ്വപ്നം കാണുന്നവർ അല്ലാഹുവിനെ സ്തുതിക്കുകയും കൂടുതലായി ആരാധനകളിൽ മുഴുകി അല്ലാഹുവുമായുള്ള ബന്ധം ദൃഢമാക്കുകയും ചെയ്യണം..

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter