മഖ്ബറകളിൽ പാലിക്കേണ്ട മര്യാദകൾ ചെയ്യേണ്ട കാര്യങ്ങളും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളും വിശദീകരിക്കാമോ ചിലയിടങ്ങളിൽ മയിൽ പീലി കൊണ്ട് വീശുന്നതും മറ്റും കാണാം. ഇതിന്റെ അടിസ്ഥാനം വിശദീകരിക്കാമോ?

ചോദ്യകർത്താവ്

mahmood

Feb 7, 2019

CODE :Aqe9134

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

മഖ്ബറകളിൽ പോകുമ്പോൾ ഖബ്റാളിയോട് സലാം പറയുക. അവിടെ വെച്ച് വിശുദ്ധ ഖുർആൻ ഓതുകു. ഇരുന്ന് ഓതലാണ് ഉത്തമം. തുടർന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുക. തിരിച്ചു പോകുക. ഇതാണ് ഖബ്ർ സിയാറത്ത് (ഫത്ഹുൽ മുഈൻ, ഇആനത്ത്).

ചോദ്യത്തിൽ പറയപ്പെടുന്നത് പോലെ ചില ജാറങ്ങളിൽ മയിൽ പീലി കൊണ്ട് ശരീരത്തിൽ തടവുന്നത് കാണപ്പെടാറുണ്ട്. ഇത് ജീവനുള്ള മയിലിൽ നിന്ന് എടുത്തതാണെങ്കിൽ നജസും ഉപയോഗിക്കാൻ പാടില്ലാത്തതുമാണ്. എന്നാൽ അവിടെയുള്ള വസ്തുക്കൾ കൊണ്ട് ബറകത്ത് എടുക്കാം (തൌശീഹ്). അത്തരം സന്ദർഭങ്ങളിൽ ബറക്കത്തെടുക്കുകയെന്ന ഉദ്ദേശ്യം മാത്രമേ പാടുള്ളൂ. അല്ലാതെ അവയ്ക്ക് അമിതമായ ബഹുമാനം കൽപിക്കപ്പടുന്ന സാഹചര്യം ഉണ്ടാകരുത് (ശർവ്വാനി). എന്നിരിക്കെ ആരെങ്കിലും സന്ദർഷകരെ ചൂഷണം ചെയ്യാനുള്ള ഉപാധിയായി ഇത്തരം കാര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുവെന്ന് ബോധ്യമായാൽ അത് തിരുത്തപ്പെടേണ്ടതും മറ്റുള്ളവർ അതിൽ വഞ്ചിതരാകാതെ ശ്രദ്ധിക്കേണ്ടതുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്ത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter