അസ്സലാമു അലൈക്കും. നമ്മൾ ദിനേന അല്ലെങ്കിൽ പലപ്പോഴും ആയിട്ട് അല്ലാഹുവിന്റെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങളോട്സലാം പറയാറുണ്ട്. അസ്സലാമു അലൈക്കും യാ റസൂലല്ലാഹ്... പക്ഷേ ഈ പുത്തൻ വാദികൾ പറയാറുള്ളത് യാ റസൂലുള്ള എന്ന് പറയൽ ശിർക്കാണ് എന്നാണ്.. എനിക്ക് അവർക്ക് മറുപടി കൊടുക്കാൻ, ഖുർആനിൽ ഉള്ളതോ അല്ലെങ്കിൽ ഹദീസ് ഉള്ളതോ അല്ലെങ്കിൽ സഹാബാക്കൾ ചെയ്ത വന്നതോ അല്ലെങ്കിൽ താബിഉകൾ ഇമാമുകൾ ചെയ്തതുമായ തെളിവുകൾ ഒന്ന് എനിക്ക് പറഞ്ഞു തരാമോ..

ചോദ്യകർത്താവ്

Mohammed shihab

Nov 2, 2019

CODE :Aqe9499

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

തിരുനബി(സ്വ)യോട് സലാം പറയല്‍ ശിര്‍ക്കാണെന്ന് പറയുന്നവരുണ്ടെങ്കില്‍ അവരുടെ മൌഢ്യധാരണ തിരുത്തിക്കൊടുക്കേണ്ടതാണ്. അഞ്ചു നേരത്തെ ഫര്‍ള് നിസ്കാരങ്ങള്‍ അത്തഹിയ്യാതില്‍ അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു (ഓ നബിയേ, അങ്ങയുടെ മേല്‍ സലാം) എന്ന് പറയാതെ നിസ്കാരം ശരിയാവുകയില്ല. പിന്നെങ്ങനെ അത് ശിര്‍ക്കാവും!!!

നബിയെ വിളിച്ച് സലാം പറയല്‍ നിസ്കാരത്തില്‍ നിര്‍ബന്ധമാണെന്നത് മനസ്സിലാക്കിയാല്‍ തന്നെ പിന്നെ മറ്റു തെളിവുകള്‍ ഒന്നും ആവശ്യമില്ലല്ലോ. ഇവ്വിഷയം സ്വഹാബത്തും താബിഉകളും എല്ലാം നിരാക്ഷേപം ചെയ്തുപോന്നതുമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter