മഹാന്മാരുടെ ആണ്ടു നേര്‍ച്ച, ഉറൂസ് , മരിച്ചവരുടെ പേരില്‍ ഭക്ഷണം വിതരണം ചെയ്യല്‍ ഇതിനെ കുറിച്ച് വിശദീകരിക്കാമോ ?
ചോദ്യകർത്താവ്
അബ്ദുര്‍ റഊഫ്
Aug 25, 2016
CODE :
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മരിച്ചവര്‍ക്ക് വേണ്ടി ഏതുവിധ സല്‍കര്‍മ്മങ്ങളും ചെയ്യാമെന്ന് പ്രമാണങ്ങള്‍ തെളിയിച്ചതാണ്. അവരുടെ ഗുണഗണങ്ങള്‍ പാടുന്നതും പറയുന്നതും അവ ഉള്‍ക്കൊള്ളുന്ന നേര്ച്ചയോ ഉറൂസോ കഴിക്കലും അന്നദാനം പോലോത്ത മഹത്തായ സല്‍കര്‍മ്മങ്ങള്‍ അവരുടെ പേരില്‍ ചെയ്യുന്നതുമൊക്കെ ഈ ഗണത്തില്‍ ഉള്‍പ്പെടുന്നത് തന്നെയാണ്. ഇവ്വിഷയകമായി മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. അതേസമയം, നേര്‍ച്ച, ഉറൂസ് എന്നിവയുടെ മറവില്‍ നിഷിദ്ധവും കുറ്റകരവുമായ ഒട്ടേറെ കാര്യങ്ങള്‍ പലയിടത്തും നടക്കുന്നുണ്ട്. അവക്കെതിരെ ശബ്ദിക്കേണ്ടതും കഴിയും വിധം അവ ഇല്ലായ്മ ചെയ്ത് ഗുണകരമായ കാര്യങ്ങളില്‍ മാത്രമായി അത്തരം സംരംഭങ്ങളെ പരിമിതപ്പെടുത്തേണ്ടതും എല്ലാവരുടെയും ബാധ്യതയാണ്. നന്മ കൊണ്ട് കല്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമൂഹത്തില്‍ നാഥന് നമ്മെയും ഉള്‍പ്പെടുത്തട്ടെ. http://www.islamonweb.net/article/2011/12/808/


