ജിന്നുകളെക്കുറിച്ച് ഒന്ന് ചുരുക്കി വിവരിക്കാമോ?

ചോദ്യകർത്താവ്

koya

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ജിന്നുകളുടെ യാഥാര്‍ത്ഥ്യവും ഉണ്ടെന്ന വസ്തുതയും ഖുര്‍ആന്‍ കൊണ്ട് തന്നെ സ്ഥിരപ്പെട്ടതാണ്. തീ കൊണ്ട് സൃഷ്ടിക്കപ്പെട്ടവയാണ് ജിന്നുകളെന്നും ഖുര്‍ആനില്‍ തന്നെ കാണാം. അത്കൊണ്ട് തന്നെ, മനുഷ്യസാധ്യതകള്‍ക്ക് വിപരീതമായി ഏത് രൂപവും പ്രാപിക്കാവുന്നവയാണ് അവ. കുറഞ്ഞസമയത്തിനകം കൂടുതല്‍ ദൂരം സഞ്ചരിക്കുക, നമുക്ക് കേള്‍ക്കാനാവാത്ത ശബ്ദങ്ങളും മറ്റും കേള്‍ക്കുകയും വസ്തുക്കള്‍ കാണുകയും ചെയ്യുക എന്നിങ്ങനെ അവയുടെ പല കഴിവുകളും നമ്മുടേതിനേക്കാള്‍ ശക്തമാണ്. നന്മയും തിന്മയും തിരിച്ചറിയാനുള്ള കഴിവ് നല്‍കപ്പെട്ടവരാണെന്നതിനാല്‍ പ്രവാചകരുടെ നിയോഗം അവരിലേക്ക് കൂടിയാണെന്നും ശരീഅതിന്റെ നിയമങ്ങള്‍ അവര്‍ക്കും ബാധകമാണെന്നുമാണ് പ്രമാണങ്ങളില്‍നിന്ന് മനസ്സിലാവുന്നത്. സൂറതുല്‍ജിന്നിലെ ആദ്യ ആയതുകളുടെ വ്യാഖ്യാനത്തില്‍ പല പണ്ഡിതരും ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. മനുഷ്യന് അവന്റെ കഴിവുകള്‍ ഉപയോഗിച്ച് ഇതര സൃഷ്ടികളിലും വസ്തുക്കളിലും പല സ്വാധീനങ്ങളും നടത്താനാവുന്നു എന്നത് പോലെ, ജിന്നുകള്‍ക്ക് അവര്‍ക്കുള്ള കഴിവുകള്‍ ഉപയോഗിച്ച് മനുഷ്യരിലും വിവിധ സ്വാധീനങ്ങള്‍ ചെലുത്താനാവും. പലിശതിന്നുന്നവര്‍ പിശാച് ബാധയേറ്റവനെപ്പോലെയല്ലാതെ നില്‍ക്കുകയില്ല (അല്‍ബഖറ 275) എന്ന ആയതിന്റെ വ്യാഖ്യാനത്തില്‍ പണ്ഡിതര്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter