മഹ്ശറയില്‍ സൂര്യന്‍ ഒരു ചാണ്‍ മേലെ വരുമെന്നാണല്ലോ പറയുന്നത്. അങ്ങനെ വന്നാല്‍ നാം കരിഞ്ഞുപോകില്ലേ?

ചോദ്യകർത്താവ്

SAHAD NADAPURAM

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സൂര്യതാപമേറ്റ് കരിയുക എന്നതും ഇത്ര ഡിഗ്രി ചൂടുണ്ടാവുമ്പോള്‍ ഒരു സാധനം കരിയുക എന്നതുമൊക്കെ ഐഹിക ജീവിതത്തിലെ സാധാരണ നിയമങ്ങളാണ്. ആ നിയമങ്ങളെല്ലാം സംവിധാനിച്ചത് പടച്ച തമ്പുരാനാണ്. കുറഞ്ഞ ചൂടില്‍ പോലും പിടിച്ചുനില്‍ക്കാനാവാത്ത ജീവികളും അതിശക്തമായ ചൂടിലും ഉരുകാതെ നില്‍ക്കുന്ന ഇരുമ്പും അല്ലാഹുവിന്റെ സൃഷ്ടികള്‍ തന്നെ. സൃഷ്ടിപ്പിലോ പ്രകൃതിയിലോ പ്രകടമായ യാതൊരു വ്യത്യാസവുമില്ലാതെ തന്നെ, ഇബ്റാഹീം (അ)മിനെ തീകുണ്ഠാരം കരിച്ചുകളഞ്ഞില്ലെന്ന് മാത്രമല്ല, തണുപ്പും രക്ഷയുമായി ഭവിച്ചതും ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്. ചുരുക്കത്തില്‍, പ്രകൃതി നിയമങ്ങളും കാര്യകാരണബന്ധങ്ങളുമൊക്കെ സാധാരണഗതിയാണെന്നും അവയില്‍ മാറ്റം വരുത്തുക എന്നത് അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സാധ്യമാണെന്നതും ഇതില്‍നിന്നൊക്കെ തന്നെ മനസ്സിലാക്കാമല്ലോ. അത്തരം സംവിധാനമാറ്റങ്ങള്‍ പരലോകത്ത് സംഭവിക്കാവുന്നതേയുള്ളൂവെന്നതിനാല്‍ സൂര്യന്‍ ഒരു ചാണ്‍ മേലെ വന്നാല്‍ കരിഞ്ഞുപോവില്ലേ എന്ന് സംശയിക്കേണ്ടതില്ല. കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തൌഫീഖ് നല്‍കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter