ശിയാ വിഭാഗക്കാര്‍ അവകാശപ്പെടുന്നത് അഹല്‍ ബൈതുമായി കൂടുതല്‍ ബന്ധമുള്ളത് അവര്‍ക്കാണ് എന്നാണ്. അവരുടെ ഇമാമുമാര്‍ എല്ലാം അഹല്‍ ബൈതില്‍ പെട്ടവരുമാണ്. അവരുടെ പിഴച്ച വിശ്വാസം കാരണം അവര്‍ക്ക് സ്വര്‍ഗത്തില്‍ കടക്കാന്‍ പറ്റില്ലേ?

ചോദ്യകർത്താവ്

sageer

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. അഹലുല്‍ബൈതിനെ കൂടുതലായി സ്നേഹിക്കുന്നത് തങ്ങളാണെന്ന് ശിയാ വിഭാഗക്കാര്‍ പറയാറുണ്ട്. അഹലുല്‍ബൈതിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റു സ്വഹാബികളെയും ഖുലഫാക്കളെയും അവര്‍ ഇടിച്ചുതാഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അത് ഒരിക്കലും അനുവദനീയമല്ല. അബൂബക്റ് (റ)വിന്റെ സ്ഥാനവും മഹത്വവും പ്രവാചകര്‍ വളരെ വ്യക്തമായി പറഞ്ഞതാണ്. ഭൂമിയില്‍ മറ്റുള്ളവരുടെ ഈമാന്‍ തുലാസിന്റെ ഒരു തട്ടിലും അബൂബക്റ് (റ)വിന്റെ ഈമാന്‍ മറുതട്ടിലും വെച്ച് തൂക്കിയാല്‍ അബൂബക്റ്(റ)ന്റെ തട്ടായിരിക്കും കൂടുതല്‍ ഭാരമെന്ന് ഇമാം ബൈഹഖി നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം.  ഇത്തരം പല ഹദീസുകളും കാണാവുന്നതാണ്. അത് കൊണ്ട് തന്നെ അത്തരം പ്രമുഖരായ സ്വഹാബികളെയും മറ്റും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് പ്രകടിപ്പിക്കുന്ന അഹലുല്‍ബൈതിനോടുള്ള സ്നേഹം ശരിയല്ലെന്ന് വ്യക്തമാണല്ലോ. അവര്‍ തങ്ങളുടെ നേതാക്കളായി ഉയര്‍ത്തിക്കാട്ടുന്ന അഹലുല്‍ ബൈതിലെ പല പ്രമുഖരും യഥാര്‍ത്ഥത്തില്‍ അവരുടെ ആശയങ്ങളോട് അല്‍പം പോലും യോജിക്കാത്തവരാണെന്നതും മനസ്സിലാക്കേണ്ടതാണ്. അവരുടെ വിശ്വാസങ്ങളില്‍ മതത്തില്‍നിന്ന് പുറത്തുപോവുന്നവ പോലുമുണ്ട്. അത് മുമ്പ് നാം വിശദീകരിച്ചത് ഇവിടെ വായിക്കാവുന്നതാണ്. മരണശേഷം സ്വര്‍ഗ്ഗത്തിലോ നരകത്തിലോ എന്നത് അല്ലാഹുവിന് മാത്രം അറിയുന്ന കാര്യമാണല്ലോ. അല്ലാഹുവിന്റെ മാപ്പിന് നമുക്ക് പരിധി നിശ്ചയിക്കാനാവില്ലല്ലോ. അതിനാല്‍ അക്കാര്യത്തെക്കുറിച്ച് നാം അഭിപ്രായം പറയുന്നതില്‍ അര്‍ത്ഥമോ പ്രസക്തിയോ ഇല്ല. യഥാര്‍ത്ഥ വിശ്വാസികളായി ജീവിക്കാനും ഈമാനോടെ മരിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter