ഇക്കാലത്ത്‌ ഏതാണ്‌ ശരി ഏതാണ്‌ തെറ്റ്‌ എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍, പ്രത്യകിച്ചും പണ്ഡിതന്മാര്‍ പോലും തര്‍ക്കിക്കുന്ന സാഹചര്യത്തില്‍, ഒരു സാധാരണക്കാരനായ വിശ്വാസിയുടെ അവസ്ഥ എന്താകും? അനന്തമായി പാരത്രിക ജീവിതത്തില്‍ താന്‍ രക്ഷപ്പെടും എന്ന്‌ മരണപ്പെടുന്നതിന്‌ മുമ്പ് ഉറപ്പാക്കാന്‍ ഇസ്‌ലാമില്‍ ഒരു മാര്‍ഗ്ഗവുമില്ലേ?.

ചോദ്യകർത്താവ്

ബശീര്‍ പറമ്പില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. പാരത്രിക ജീവിതത്തിലെ വിജയമാണ് ഏതൊരു വിശ്വാസിയുടെയും പരമമായ ലക്ഷ്യം. അവസാനനിമിഷം വരെ അത് ഉറപ്പിക്കാനാവില്ലെന്നതാണ് ഖുര്‍ആനില്‍നിന്നും ഹദീസുകളില്‍നിന്നും മനസ്സിലാവുന്നത്. സ്വര്‍ഗ്ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട മഹാന്മാരായ സ്വഹാബികള്‍ പോലും അവസാനനിമിഷം വരെ അതെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നതായി കാണാമല്ലോ. പേടിയുടെയും പ്രതീക്ഷയുടെയും ഇടയിലായി ജീവിതം നയിക്കുക എന്നതാണ് വിശ്വാസിയുടെ ലക്ഷണം. അല്ലാഹുവിന്‍റെ ശിക്ഷകളെ അതിയായി പേടിക്കുകയും അതേ സമയം അവന്‍റെ അനന്തമായ കരുണാകടാക്ഷങ്ങളില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുകയല്ലാതെ വേറെ മാര്‍ഗ്ഗങ്ങളില്ല. ശരീഅതിന്‍റെ നിയമങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും സ്വീകാര്യരും സച്ചരിതരുമായ മശാഇഖുമാരിലൂടെ തസ്വവ്വുഫിന്‍റെ ലോകത്തേക്ക് പ്രവേശിക്കുകയും ചെയ്യുന്നതിലൂടെ പാരത്രിക വിജയം പ്രതീക്ഷിക്കാം. ഈമാനോടെ ജീവിച്ച് ഈമാനോടെ മരണപ്പെടുന്ന സൌഭാഗ്യവാന്മാരില്‍ നാഥന്‍ നമ്മെയും ഉള്‍പ്പെടുത്തുമാറാവട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter