ശിയാക്കളുടെയോ ബിദ്അത്തിന്‍റെ വക്താക്കളുടെയോ ബാങ്കിന് നമ്മള്‍ ജവാബ് ചൊല്ലേണ്ടതുണ്ടോ? അവരുടെ പള്ളിയില്‍ നമുക്ക് നിസ്കരിക്കാമോ? അത്തരം പള്ളികളിലെ ഇഅ്ത്തികാഫിന്റെ പ്രതിഫലം ലഭിക്കുമോ?

ചോദ്യകർത്താവ്

ഉസാം മുബാറക് അബൂദാബി

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മുസ്‌ലിമായവര്‍ സമയം അറിയിക്കാന്‍ വേണ്ടി കൊടുക്കുന്ന ബാങ്കിനൊക്കെ ഇജാബത് ചെയ്യണമെന്നാണ് ഫിഖ്ഹീ നിയമം. എന്നതു പോലെ മുസ്‌ലിം ചെയ്യുന്ന വഖ്ഫ് സാധുവാകുന്നതും അവിടെ ഇഅ്തികാഫ് ഇരിക്കുന്നതിലൂടെയും നിസ്കരിക്കുന്നതിലൂടെയും ആ പ്രതിഫലം ലഭിക്കുകയും ചെയ്യും. ഇതാണ് പൊതുനിയമം. ശിയാക്കളില്‍ വിവിധ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുണ്ട്. ഇസ്‌ലാമില്‍നിന്ന് പുറത്തുപോവുന്നവ വരെ അതിലുണ്ട്. ഇത് മുമ്പ് നാം വളരെ വിശദമായി പ്രതിപാദിച്ചത് ഇവിടെ വായിക്കാവുന്നതാണ്. അത്തരം വിശ്വാസങ്ങളുള്ള ആളാണ് ബാങ്ക് കൊടുക്കുന്നതോ വഖ്ഫ് ചെയ്തതോ എങ്കില്‍ മുസ്‌ലിം അല്ല എന്ന കാരണം കൊണ്ട് തന്നെ അത് പരിഗണിക്കപ്പെടുന്നതല്ല. അല്ലാത്തിടത്തോളം അത് മുസ്‌ലിം കൊടുക്കുന്ന ബാങ്കും മുസ്‌ലിം ചെയ്ത വഖ്ഫും തന്നെയാണ്. വാക്കിലും കരുത്തിലും പ്രവൃത്തിയിലും സത്യസന്ധത പാലിക്കാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter