ബനൂ ഇസ്രാഈല്യരുടെ ആണ്‍ മക്കളെ കൊല്ലുകയും പെണ്‍മക്കളെ ജീവിക്കാനുനുവദിച്ചും പീഢിപ്പിച്ചുകൊണ്ടിരുന്ന ഫിര്‍ഔനില്‍ നിന്നും രക്ഷപ്പെടാനായി മുസാ നബി (അ)യുടെ മാതാവ്‌ കുഞ്ഞിനെ പുഴയില്‍ ഒഴുക്കി. എന്നാല്‍ മുസാനബിയുടെ സഹോദരന്‍ ഹാറൂന്‍ (അ) വളര്‍ന്നു വന്ന ചരിത്ര പശ്ചാത്തലമെന്ത്‌?

ചോദ്യകർത്താവ്

ബശീര്‍ പറമ്പില്‍

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഹാറൂന്‍ (അ) ഫിര്‍ഔനിന്‍റെ കരങ്ങളില്‍ രക്ഷപ്പെട്ടതിനെകുറിച്ച് വ്യക്തമായി ഖുര്‍ആനിലോ ഹദീസിലോ ഒന്നും കാണാനാവുന്നില്ല. എന്നാല്‍ ഇമാം ത്വബരി അടക്കമുള്ള പല ഖുര്‍ആന്‍ വ്യാഖ്യാതാക്കളും ഇബ്നുഅബ്ബാസ് (റ)വില്‍നിന്ന് ഇങ്ങനെ ഉദ്ദരിക്കുന്നതായി കാണാം, ഫിര്‍ഔന്‍ തന്‍റെ കിങ്കരന്മാരോട് ബനൂഇസ്രാഈല്യരിലെ ആണ്‍കുട്ടികളെ വധിക്കാനും പെണ്‍കുട്ടികളെ വെറുതെ വിടാനും കല്‍പിക്കുകയും അവര്‍ അത് തുടരുകയും ചെയ്തപ്പോള്‍, ഇങ്ങനെ പോയാല്‍ ഭാരമേറിയ ജോലികള്‍ ചെയ്യാന്‍ നമുക്ക് ആളുകളെ കിട്ടാതെ വരികയും നാം തന്നെ അവ ചെയ്യേണ്ടിവരികയും ചെയ്യുമെന്ന് ഫിര്‍ഔന്‍റെ സമുദായക്കാരായ ഖിബ്തികള്‍ തന്നെ ആശങ്കപ്പെട്ടു. തദടിസ്ഥാനത്തില്‍ ഒരു വര്‍ഷം വധിക്കുകയും അടുത്ത വര്‍ഷം അത് വേണ്ടെന്ന് വെക്കുകയും ചെയ്തുകൊണ്ടിരുന്നു എന്ന് കാണാം. വധം വേണ്ടെന്ന് വെച്ച വര്‍ഷത്തിലായിരിക്കാം ഹാറൂന്‍ (അ) ജനിച്ചത് എന്ന് മനസ്സിലാക്കാം. അതോടൊപ്പം മറ്റു ചില തഫ്സീറുകളില്‍, ആ കൊലക്ക് കാരണമായ ജ്യോല്‍സന്‍റെ വചനം ഇങ്ങനെ കാണാം, നിങ്ങളുടെ നാശത്തിന് കാരണമാകുന്ന ഒരു കുട്ടി ഈ വര്‍ഷം പിറക്കുന്നതാണ്. ഇതില്‍നിന്ന്, ഫറോവയുടെ ഈ നരമേധം നടന്നത് ആ ഒരു വര്‍ഷത്തില്‍ മാത്രമായിരിക്കാം എന്ന് അനുമാനിക്കുന്നവരും ഉണ്ട്. അല്ലാഹു ആണ് ഏറ്റവും അറിയുന്നവന്‍. ഈമാനോട് മരിച്ച് പ്രവാചകന്മാരോടൊപ്പം ഒരുമിച്ച് കൂടാന്‍ നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter