തബലീഗിനെ എതിര്‍ക്കാനുള്ള കാരണങ്ങള്‍ വിവരിക്കാമോ? അവരുടെ ജമാഅതുകളില്‍ നമുക്ക് പങ്കെടുക്കാമോ?

ചോദ്യകർത്താവ്

മുഹമ്മദ് ഫൈസല്‍, അബ്ദുറഊഫ്, ...

Aug 25, 2016

CODE :

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. തബലീഗ് ജമാഅത് ആശയപരമായി പല കാര്യങ്ങളിലും ബിദ്തുകാരോടാണ് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത്. ഇസ്തിഗാസ, നബിദിനാഘോഷം തുടങ്ങി പല കാര്യങ്ങളിലും അവര്‍ സുന്നത്ത് ജമാഅതിന്‍റെ ആശയങ്ങളില്‍നിന്ന് വ്യത്യസ്തമാണ്. അവരുടെ വിശ്വാസഗ്രന്ഥമായ സ്വിറാതെ മുസ്തഖീമില്‍ മേല്‍പറഞ്ഞതും അതിലേറെ അപകടകരവുമായ പല വാദങ്ങളും കാണാവുന്നതാണ്. നിസ്കാരത്തില്‍ അസ്സലാമുഅലൈക അയ്യുഹന്നബിയ്യു എന്ന് പറയുമ്പോള്‍, പ്രവാചകര്‍ (സ)യെ ഓര്‍ക്കുന്നതിനേക്കാള്‍ നല്ലതാണ് ചത്ത കഴുതയെ ഓര്‍ക്കലെന്ന് പോലും അതില്‍ പറയുന്നുവത്രെ. ഇത്തരം അപകടകരവും അബദ്ധജഡിലവുമായ ഒട്ടേറെ വാദഗതികളുള്ളതിനാലാണ് തബലീഗ് ജമാഅത് എന്ന പ്രസ്ഥാനത്തെ പണ്ഡിതര്‍ എതിര്‍ത്തത്. ഏതൊരു പ്രസ്ഥാനത്തെയും വിലയിരുത്തുന്നത് അവരുടെ വിശ്വാസങ്ങളും ആശയങ്ങളും നോക്കിയായിരിക്കുമല്ലോ. ഇന്ന് നിലവില്‍ തബലീഗ് വക്താക്കളായി നടക്കുന്നവര്‍ക്ക് പോലും ഇത്തരം ആശയവൈരുദ്ധ്യങ്ങള്‍ അറിയില്ലെന്നത് വേറെ കാര്യം. കേവലം വേഷവിതാനത്തിലും അവര്‍ നടത്തുന്ന പ്രബോധനപ്രവര്‍ത്തനങ്ങളിലും മാത്രമാണ് അവര്‍ കൂടെ കൂടുന്നത് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ അവരുടെ നേതാക്കളെല്ലാം തന്നെ ഇന്നും അതേ ആശയക്കാരും ക്രമേണ പൊതുജനങ്ങളെ അതിലേക്ക് എത്തിക്കുന്നവരുമാണെന്നതാണ് സത്യം. അവരുടെ ജമാഅതുകളില്‍ പങ്കെടുക്കുന്നതോടെ ക്രമേണ അവരുടെ ആശയങ്ങള്‍ കൂടി ഉള്‍ക്കൊള്ളാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ വിട്ടുനില്‍ക്കുന്നതാണല്ലോ ഉചിതം. അതോടൊപ്പം, പ്രബോധനപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്. അവര്‍ നടത്തുന്ന രീതി കൂടുതല്‍ ഉപകാരപ്രദമാണെന്ന് തോന്നുന്ന പക്ഷം, നമുക്കും അത് വ്യക്തിപരമായോ കൂട്ടമായോ ചെയ്യാവുന്നതും ചെയ്യേണ്ടതുമാണ്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter